22
Nov 2023
Tue
22 Nov 2023 Tue

ദോഹ: ഗസയിലെ ഫലസ്തീനികള്‍ക്ക് സഹായവുമായി ഖത്തർ സായുധ സേനയുടെ രണ്ട് വിമാനങ്ങള്‍ കൂടി പുറപ്പെട്ടു. ഖത്തര്‍ ഫോര്‍ ഡവലപ്‌മെന്റും (ക്യുഎഫ്എഫ്ഡി) ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റിയും നല്‍കുന്ന 93 ടണ്‍ ഭക്ഷ്യവസ്തുക്കളും പാര്‍പ്പിട വസ്തുക്കളുമാണ് വിമാനങ്ങളിലുള്ളത്. ഈജിപ്തിലെ എൽ അരിഷ് നഗരത്തിലെത്തിച്ച ശേഷമാണ് ഇവ ​ഗസയിലേക്ക് കൊണ്ടുപോവുക.
ഇതുവരെ 492 ടൺ സഹായവുമായി ഖത്തറിൽ നിന്ന് 13 വിമാനങ്ങളാണ് ഗസയിലേക്ക് എത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>