15
Jun 2024
Sun
ദോഹ: ഖത്തര്‍ ദേശീയ വിമാന കമ്പനിയായ ഖത്തര്‍ എയര്‍വേയ്സ് ഇക്കോണമി, ബിസിനസ് ക്ലാസ് ബുക്കിംഗുകള്‍ക്ക് 10% വരെ കിഴിവ് പ്രഖ്യാപിച്ചു. (Qatar Airways discount flight ticket rate) Skytrax ന്റെ 2024 ലെ ലോകത്തിലെ ഏറ്റവും മികച്ച എയര്‍ലൈന്‍ ആയി തിരഞ്ഞെടുക്കപ്പെട്ടതിന് യാത്രക്കാരോടുള്ള നന്ദിസൂചകമായാണ് പ്രഖ്യാപനം.
![]() |
|
2024 ജൂലൈ 1 മുതല്‍ 2025 മാര്‍ച്ച് 31 വരെയുള്ള യാത്രാ കാലയളവിനായി 2024 ജൂണ്‍ 30 വരെ നടത്തുന്ന ബുക്കിംഗുകള്‍ക്കാണ് എയര്‍ലൈന്‍ ഈ ഓഫര്‍ നല്‍കുന്നത്.
SKYTRAX എന്ന പ്രൊമോ കോഡ് ഉപയോഗിച്ച് ഖത്തര്‍ എയര്‍വേയ്‌സ് വെബ്സൈറ്റ് അല്ലെങ്കില്‍ മൊബൈല്‍ ആപ്പ് വഴി നടത്തുന്ന ബുക്കിംഗുകളില്‍ യാത്രക്കാര്‍ക്ക് ഓഫര്‍ ലഭിക്കും.