ഇന്ത്യയുടെ മുൻ നാവികസേനാംഗങ്ങൾക്ക് ഖത്തർ വധശിക്ഷ വിധിച്ചതിനു ശേഷം ഇതാദ്യമായി ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ദുബായിൽ യുഎൻ കാലാവസ്ഥ ഉച്ചകോടിയായ കോപ് 28ന്റെ വേദിയിലായിരുന്നു ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും കൂടിക്കാഴ്ച നടത്തിയത്. ഖത്തറിലെ പ്രവാസി ഇന്ത്യക്കാരുടെ ക്ഷേമത്തെക്കുറിച്ചും ഇരുരാഷ്ട്രങ്ങളുടെയും ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതുസംബന്ധിച്ചുമുള്ള വിഷയങ്ങൾ ചർച്ച ഇരുവരും ചർച്ചചെയ്തു.
|
നവംബർ 7നാണ് ഖത്തർ കോടതി മുൻ നാവികസേനാംഗങ്ങളായ എട്ട് ഇന്ത്യക്കാർ വധശിക്ഷ വിധിച്ചത്. ദോഹ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദഹ്റ ഗ്ലോബലിലെ ജീവനക്കാരായ ഇവരെ 2022 ആഗസ്തിലായിരുന്നു കസ്റ്റഡിയിലെടുത്തത്. വധശിക്ഷ വിധിക്കുന്നതിന് കാരണം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും ഇസ്രായേലിന് രഹസ്യങ്ങൾ ചോർത്തിനൽകിയതാണെന്ന് റിപോർ്ടടുകൾ പുറത്തുവന്നിരുന്നു. വധശിക്ഷയ്ക്കെതിരേ ഇന്ത്യ ഖത്തർ കോടതിയിൽ അപ്പീൽ സമർപ്പിച്ചിട്ടുണ്ട്.


