22
Mar 2025
Tue
22 Mar 2025 Tue
qatar charity 27th night challenge

യുട്യൂബിലെ ഏറ്റവും വലിയ ഫണ്ട് റൈസിങ് ക്യാമ്പയിനുമായി ഖത്തര്‍ ചാരിറ്റി. (Qatar Charity organizes the “27th Night Challenge) 27ആം രാവ് ചാലഞ്ച് എന്ന് പേരിട്ടിരിക്കുന്ന ധന സമാഹരണം സിറിയന്‍ അഭയാര്‍ഥികള്‍ക്ക് വേണ്ടി 1500 വീടുകള്‍ നിര്‍മിക്കുന്നതിനായാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വര്‍ഷങ്ങളായി ടെന്റുകളില്‍ കഴിയുന്നവര്‍ക്ക് വീടുകളിലേക്ക് മടങ്ങാനും സുരക്ഷിതവും സൗകര്യവുമുള്ള താസമൊരുക്കാനും ഫണ്ട് വിനിയോഗിക്കും.

കത്താറ കള്‍ച്ചറല്‍ വില്ലേജിലെ അല്‍ ഹിക്മ സ്‌ക്വയറില്‍ നടക്കുന്ന ചാലഞ്ചില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരായ അബ്ദുല്ല അല്‍ ഗഫ്രി, മുഹമ്മദ് അദ്‌നാന്‍, മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഡോ. അബ്ദുറഹ്‌മാന്‍ അല്‍ ഹര്‍മി എന്നിവര്‍ സംബന്ധിക്കും. അഭയാര്‍ത്ഥി ക്യാമ്പുകളില്‍ നിന്ന് സിറിയന്‍ ഇന്‍ഫ്‌ളുവന്‍സര്‍മാരും മാധ്യമ പ്രവര്‍ത്തകരും വീഡിയോ കോള്‍ വഴി പരിപാടിയുടെ ഭാഗമാവും.

റമദാന്‍ 25ആം രാവില്‍ ആരംഭിച്ച ചാലഞ്ച് ബുധനാഴ്ച്ച രാത്രി റമദാന്‍ 27ആം രാവിലാണ് സമാപിക്കുന്നത്.

സൈന്യത്തിന്റെ ബോംബ് വര്‍ഷത്തില്‍ നൂറുകണക്കിന് പേര്‍ അഭയാര്‍ത്ഥികളാക്കപ്പെട്ട ഹമാ നഗരത്തിലാണ് വീടുകള്‍ പണിയുന്നത്. വീടുകള്‍ക്കു പുറമേ ആരോഗ്യ കേന്ദ്രങ്ങള്‍, പള്ളി, സ്‌കൂളുകള്‍, കിന്റര്‍ഗാര്‍ട്ടന്‍ എന്നിവയും പണിയും.

എങ്ങിനെ സഹായം നല്‍കാം
https://qch.qa/27 എന്ന ലിങ്ക് വഴി സഹായം നല്‍കാം. qch.qa/APP എന്ന ആപ്പ് വഴി അപേക്ഷ നല്‍കിയാല്‍ വീടുകളില്‍ വന്ന് സഹായം ശേഖരിക്കാനും സംവിധാനമുണ്ട്. 44290000 എന്ന കോള്‍ സെന്റര്‍ നമ്പറില്‍ ബന്ധപ്പെട്ടും ഖത്തര്‍ ചാരിറ്റി ബ്രാഞ്ചുകള്‍, ഷോപ്പിങ് മാളുകളിലെ കലക്ഷന്‍ സെന്ററുകള്‍ എന്നിവ വഴിയും സംഭാവന നല്‍കാവുന്നതാണ്.