22
May 2023
Tue
22 May 2023 Tue

ദോഹ: ഖത്തറില്‍ ബാങ്കിനുള്ളില്‍ ഇടപാടുകാരനില്‍ നിന്ന് 71,628 റിയാല്‍ മോഷ്ടിച്ചയാളെ ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് പിടികൂടി. നഷ്ടപ്പെട്ട പണവും ഉദ്യോഗസ്ഥര്‍ കണ്ടെത്തി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പണം നിറച്ച പ്ലാസ്റ്റിക് ബാഗ് പ്രതി ബാങ്കില്‍വച്ച് കൈക്കലാക്കുന്ന വീഡിയോ മന്ത്രാലയം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇയാളെ പിടികൂടി ചോദ്യം ചെയ്യലിനിടെ പ്രതി കുറ്റം സമ്മതിക്കുകയും മോഷ്ടിച്ച പണം കൈമാറുകയുമായിരുന്നു. പിടിച്ചെടുത്ത വസ്തുക്കള്‍ സഹിതം പബ്ലിക് പ്രോസിക്യൂഷന് കേസ് റഫര്‍ ചെയ്യുകയും ചെയ്തു.