ദോഹ: തണ്ണിമത്തന്റെ തോടിനുള്ളിൽ ഒളിപ്പിച്ചു ഖത്തറിലേക്ക് കടത്താൻ ശ്രമിച്ച 62 കിലോഗ്രാം ഹാഷിഷ് പിടികൂടി. അൽ റുവൈസിലെ മാരിടൈം കസ്റ്റംസ് വിഭാഗമാണ് വൻതോതിലുള്ള മയക്കുമരുന്ന് വേട്ട നടത്തിയത്.
|
സംശയം തോന്നിയതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് തണ്ണിമത്തനുള്ളിലെ മാംസം നീക്കിയ ശേഷം തോടിനുള്ളിൽ മയക്കുമരുന്ന് ഒളിപ്പിച്ചിരിക്കുന്നതായി കണ്ടെത്തിയതെന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചു.
മെയ് മാസമാദ്യം സമാനരീതിയിൽ രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച 90 കിലോഗ്രാം ഹാഷിഷ് അധികൃതർ പിടിച്ചെടുത്തിരുന്നു. സംഭവത്തിൽ ആഫ്രിക്കൻ, ഏഷ്യൻ രാജ്യക്കാരായ നാലുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





