28
Jun 2023
Tue
28 Jun 2023 Tue

ദോഹ:ഖത്തർ നാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കുന്ന ദോഹ അന്താരാഷ്ട്ര പുസ്തക മേള ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി സന്ദർശിച്ചു. ‘വായനയിലൂടെ നമ്മള്‍ വളരുന്നു’ പ്രമേയത്തിലാണ് പത്തുദിനം നീളുന്ന പുസ്തക പ്രദര്‍ശനം നടക്കുന്നത്. പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്‍റഹ്മാൻ ആല്‍താനിയാണ് കഴിഞ്ഞ ദിവസം പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്ത്യൻ കൾചറൽ സെന്ററിന്റെ നേതൃത്വത്തിൽ ഖത്തര്‍ ഇന്ത്യന്‍ എംബസിയുടെ സ്റ്റാള്‍ ഇന്ത്യന്‍ എംബസി ചാര്‍ജ് ഡി അഫയേഴ്‌സ് ആഞ്ജലീന്‍ പ്രേമലത ഉദ്ഘാടനം ചെയ്തു. ഇന്ത്യയെ കുറിച്ച് കൂടുതല്‍ അറിയാന്‍ ദോഹ എക്‌സിബിഷന്‍ ആന്റ് കണ്‍വന്‍ഷന്‍ സെന്ററിലെ ഇന്ത്യന്‍ എംബസി സ്റ്റാള്‍ സന്ദര്‍ശിക്കാവുന്നതാണ്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക