14
May 2023
Thu
14 May 2023 Thu

ദോഹ: നീതി നിര്‍വഹണം വേഗത്തിലാക്കുന്നതിനായി ഖത്തറിലെ കോടതികള്‍ നിര്‍മിത ബുദ്ധി(ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്)സാങ്കേതികവിദ്യ ഉപയോഗിച്ചുതുടങ്ങി. ആദ്യ ഘട്ടത്തില്‍ വാക്കുകള്‍ എഴുത്താക്കി മാറ്റുന്ന സംവിധാനമാണ് നടപ്പാക്കിയത്. വിഷന്‍ 2030ന്റെ ഭാഗമായി നീതിനിര്‍വഹണം വേഗത്തിലാക്കുന്നതിനും നിയമസേവനത്തിന്റെ ഗുണമേന്മ വര്‍ധിപ്പിക്കുന്നതിനുമായാണ് നീക്കം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അന്വേഷണ സെഷനുകളില്‍ അനിവാര്യ മിനിട്‌സുകളും മെമോറാണ്ടങ്ങളും എഴുതി നിയമനടപടികള്‍ അവസാനിപ്പിക്കുന്നതിനാണ് നിര്‍മിത ബുദ്ധി സാങ്കേതികവിദ്യ ഉപയോഗിക്കുകയെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. പബ്ലിക് പ്രോസിക്യൂഷന്‍ തങ്ങളും ഏതാനും ഓഫിസുകളില്‍ വാക്കുകള്‍ എഴുത്താക്കി മാറ്റുന്ന നിര്‍മിതി ബുദ്ധി സാങ്കേതിക വിദ്യ പരീക്ഷിച്ചുവരികയാണ്. ഇതിന്റെ പരീക്ഷണം വിജയിച്ചതിനെ തുടര്‍ന്നാണ് കോടതികളില്‍ ഇവ ഉപയോഗിക്കാന്‍ തീരുമാനിച്ചത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക