23
Jun 2023
Thu
23 Jun 2023 Thu

ദോഹ: ഖത്തർ ഇന്ത്യൻ ലോയേഴ്സ് ഫ്രറ്റേണിറ്റി ഫോറത്തിന് പുതിയ ഭാരവാഹികൾ. ജനറൽ ബോഡി യോ​ഗത്തിലാണ് 2023 – 2025 കാലയളവിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തത്. അഡ്വ. ഹബീബ് റഹ്മാൻ പി ടി(പ്രസിഡന്റ്), അഡ്വ. മഞ്ജുഷ ശ്രീജിത്ത്‌(ജനറൽ സെക്രട്ടറി), അഡ്വ. സജിമോൻ കാരക്കുറ്റി(ട്രഷറർ) എന്നിവരാണ് മറ്റു ഭാരവാഹികൾ.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഉപേദശക സമിതിയിലേക്ക് അഡ്വ ജാഫർ ഖാൻ, അഡ്വ. സക്കറിയ വാവാട്, അഡ്വ. നിഷാദ് മുഹമ്മദ്, അഡ്വ. അബൂബക്കർ ഇ.എ, അഡ്വ. ഹണി. ടി. ഇലഞ്ചിക്കൽ എന്നിവരെയും ജോയിൻ്റ് സെക്രട്ടറിമാരായി അഡ്വ. ജയപ്രകാശ് വി.എസ്,അഡ്വ. ഫാത്തിമ ബാനു,വൈസ് പ്രസിഡൻ്റ്മാരായി അഡ്വ. നൗഷാദ് ആലക്കാട്ടിൽ, അഡ്വ. റിയാസ് നെറുവിൽ, ജോയിൻ്റ് ട്രഷററായി അഡ്വ. സിറാജ് ടി എം എന്നിവരെയും തിരഞ്ഞെടുത്തു.

മറ്റു ഭാരവാഹികൾ: അഡ്വ. ഇസ്സുദ്ദീൻ. കെ. കെ ( പ്രോഗ്രാം & ട്രെയിനിങ് കോഓഡിനേറ്റർ),അഡ്വ. അനീസ് കരീം ( പബ്ലിക് റിലേഷൻ കോർഡിനേറ്റർ), അഡ്വ. മുഹമ്മദ്. കെ ( മെമ്പർഷിപ്പ് കോ ഓഡിനേറ്റർ), അഡ്വ. സാബിർ.സി കെ (മീഡിയ കോ ഓഡിനേറ്റർ), അഡ്വ. ഷീജ അനീസ് ( കമ്പ്ലയൻസ് കോഓഡിനേറ്റർ), അഡ്വ. അനിൽകുമാർ. സി എൽ (സി എഫ് കോഓഡിനേറ്റർ), അഡ്വ. ഹിസ്ബുൽ റിയാസ് (കൾച്ചറൽ & ഇവൻറ് കോഡിനേറ്റർ) അഡ്വ. അനീഷ്കുമാർ ഇക്കബ്രത് (സ്പോർട്സ് കോ ഓഡിനേറ്റർ), അഡ്വ :സബീന അക്ബർ (വിമൻസ് ഫോറം കോ ഓഡിനേറ്റർ).

പ്രിസൈഡിങ് ഓഫിസർ അഡ്വ. ഇസ്സുദ്ദീൻ യോഗം നിയന്ത്രിച്ചു. അഡ്വ. ജാഫർ ഖാൻ, അഡ്വ. നിഷാദ് മുഹമ്മദ് , അഡ്വ. ഹണി തോമസ് എന്നിവർ സംസാരിച്ചു. അഡ്വ. സജിമോൻ നന്ദി പറഞ്ഞു.