21
Mar 2024
Wed
21 Mar 2024 Wed
qatar job opportunity

ദോഹ: ഖത്തറില്‍ ഐടി, എന്‍ജിനീയറിങ്, നഴ്‌സിങ് മേഖലയില്‍ വിവിധ ജോലി ഒഴിവുകള്‍. (qatar jobs: IT sales, Engineer, Nurse, Physiotherapist opportunities )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

1.ഐടി സെയില്‍സ് എക്‌സിക്യൂട്ടീവ്

യോഗ്യത: ഐടി ഹോള്‍സെയില്‍/റീട്ടെയില്‍ മേഖലയില്‍ 1-2 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം. ലാപ്‌ടോപ്പ് സ്‌പെയര്‍/ കമ്പ്യൂട്ടര്‍ ആക്‌സസറീസ് വിഭാഗത്തിലുള്ള വൈദഗ്ധ്യം അഭികാമ്യം.

ഉദ്യോഗാര്‍ത്ഥി ഖത്തറിലുള്ളയാളും ഉടന്‍ ജോലിക്ക് കയറാന്‍ സന്നദ്ധനുമായിരിക്കണം. മലയാളം, ഹിന്ദി, ഇംഗ്ലീഷ്, അറബിക് ഭാഷകളില്‍ പ്രാവീണ്യം വേണം.

താല്‍പര്യമുള്ളവവര്‍ 2024 മാര്‍ച്ച് 31ന് മുമ്പ് [email protected] എന്ന ഇമെയില്‍ വിലാസത്തിലേക്ക് ബയോഡാറ്റ അയക്കുക

2. പ്രൊക്യുര്‍മെന്റ് എന്‍ജിനീയര്‍

ഖത്തറിലെ പ്രമുഖ കമ്പനിയിലേക്ക് പ്രൊക്യുര്‍മെന്റ് എന്‍ജിനീയറെ ആവശ്യമുണ്ട്.

ചുമതലയും ഉത്തരവാദിത്തങ്ങളും
-എന്‍ജിനീയറിങ് ഡിപാര്‍ട്ട്‌മെന്റ് തയ്യാറാക്കുന്ന ജോബ് സ്‌കോപ്പ് വിലയിരുത്തുകയും പ്രൊജക്ടിന് ആവശ്യമായ ടെക്‌നിക്കല്‍ ഡാറ്റയും സ്‌പെസിഫിക്കേഷനും വിലയിരുത്തുകയും ചെയ്യുക
-പര്‍ച്ചേസ് റിക്വിസിഷന്‍, പര്‍ച്ചേസ് ഓര്‍ഡര്‍(പിഒ) എന്നിവ തയ്യാറാക്കുക, അപ്രൂവല്‍ പ്രക്രിയ, പിഒ ക്ലോസര്‍ ഫോളോ അപ്പ് ചെയ്യുക
– വെന്‍ഡര്‍ പെര്‍ഫോമന്‍സ് മോണിറ്റര്‍ ചെയ്യുക
-പര്‍ചേസ് ഓര്‍ഡര്‍, ഡെലിവറി ഓര്‍ഡര്‍, ഇന്‍വോയിസ് എന്നിവ മാച്ച് ചെയ്യുകയും കൃത്യത ഉറപ്പ് വരുത്തി സമയാസമയം ഫിനാന്‍സ് ഡിപാര്‍ട്ട്‌മെന്റിന് സമര്‍പ്പിക്കുകയും ചെയ്യുക
-മാനേജ്‌മെന്റ് നല്‍കുന്ന മറ്റു ജോലികള്‍

സീവേജ് വാട്ടര്‍ ട്രീറ്റ്‌മെന്റ് മേഖലയില്‍ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തിപരിചയം. വാലിഡായ ഖത്തര്‍ ഐഡിയോട് കൂടി ഖത്തറില്‍ ഉള്ളയാള്‍ ആയിരിക്കണം

വിദ്യാഭ്യാസ യോഗ്യത: മെക്കാനിക്കല്‍/എലക്ട്രിക്കല്‍ എന്‍ജിനീയറിങ/ ഡിപ്ലോമ

താല്‍പര്യമുള്ളവര്‍ [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ ബയോഡാറ്റ അയക്കുക.

3. ജനറല്‍ നഴ്‌സ് സ്ത്രീ/പുരുഷന്‍, ഫിസിയോ തെറാപ്പിസ്റ്റ്- പുരുഷന്‍

പ്രവര്‍ത്തി പരിചയമുള്ളവര്‍ക്കും ഫ്രഷേഴ്‌സിനും അപേക്ഷിക്കാം. ഖത്തര്‍ പ്രോമെട്രിക്കും ഡാറ്റാ ഫ്‌ളോയും പൂര്‍ത്തിയാക്കിയിരിക്കണം.

താല്‍പര്യമുള്ളവര്‍ ബന്ധപ്പെടുക: +97474456935 (Rahul)

മുന്നറിയിപ്പ്: ജോലിക്ക് വേണ്ടി അപേക്ഷിക്കുകയോ ഏതെങ്കിലും തരത്തിലുള്ള പണമിടപാടുകള്‍ നടത്തുകയോ ചെയ്യും മുമ്പ് ആധികാരികത അന്വേഷിച്ച് ഉറപ്പ് വരുത്തുക. ഇത് സംബന്ധിച്ച് ന്യൂസ് ടാഗ് ലൈവിന് യാതൊരു വിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല.