21
Jul 2023
Sun
21 Jul 2023 Sun

ദോഹ: ജിസിസിയില്‍ 5ജി ഡൗണ്‍ലോഡ്, അപ് ലോഡ് വേഗതയില്‍ ഖത്തര്‍ ഒന്നാമത്. ഇന്റര്‍നെറ്റ് അനലിറ്റിക്‌സ് കമ്പനിയായ ഓപണ്‍സിഗ്നല്‍ ആണ് ഇതുസംബന്ധിച്ച റിപോര്‍ട്ട് പുറത്തുവിട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജിസിസി റീജ്യനിലെ 5ജി വേഗത വിലയിരുത്തിയ കമ്പനി എല്ലാ രാജ്യങ്ങളിലും 200 എംബിപിഎസ് ആണ് ശരാശരി ഡൗണ്‍ലോഡ് വേഗതയെന്ന് ജൂണ്‍ മാസത്തെ റിപോര്‍ട്ടില്‍ പറയുന്നു. 312 എംബിപിഎസ് ആണ് ഖത്തറിലെ ശരാശരി ഡൗണ്‍ലോഡ് വേഗത. 29.3 എംബിപിഎസ് ആണ് ഖത്തറിലെ ശരാശരി 5ജി അപ് ലോഡ് വേഗത.