21
Oct 2023
Wed
21 Oct 2023 Wed

പശ്ചിമേഷ്യന്‍ യുദ്ധം തുടരുന്ന സാഹചര്യത്തില്‍ ഊര്‍ജിത മധ്യസ്ഥനീക്കങ്ങളുമായി ഖത്തര്‍. സംഘര്‍ഷം കുറയ്ക്കുന്നതിനായി പ്രാദേശിക, അന്തര്‍ദേശീയ സര്‍ക്കാരുകളുമായും മറ്റുള്ളവരുമായും ഖത്തര്‍ നിരന്തരം ആശയവിനിമയം നടത്തിവരികയാണെന്ന് പ്രധാനമന്ത്രിയുടെയും വിദേശകാര്യ മന്ത്രിയുടെയും ഔദ്യോഗിക വക്താവായ ഡോ. മജീദ് ബിന്‍ മുഹമ്മദ് അല്‍ അന്‍സാരി പറഞ്ഞു. പശ്ചിമേഷ്യന്‍ സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ അന്താരാഷ്ട്ര സമൂഹം ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്ന് ഡോ. മജീദ് ബിന്‍ മുഹമ്മദ് അല്‍ അന്‍സാരി പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പശ്ചിമേഷ്യന്‍ യുദ്ധത്തിന് പരിഹാര ശ്രമങ്ങള്‍ ഏകോപിപ്പിക്കുക, അഭിപ്രായങ്ങള്‍ കൈമാറുക, രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ശക്തിപ്പെടുത്തുക തുടങ്ങിയ വിഷയങ്ങളില്‍ സൗദി അറേബ്യ, യുഎഇ, ജോര്‍ദാന്‍, ഈജിപ്ത്, തുര്‍ക്കി, ഇറാന്‍, യുഎസ്, സ്‌പെയിന്‍, ഫ്രാന്‍സ്, യുകെ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനി ടെലിഫോണില്‍ സംഭാഷണം നടത്തുകയുണ്ടായി.