21
Jul 2023
Thu
21 Jul 2023 Thu

ദോഹ: ഖത്തറിൽ ആദ്യമായി ഏറ്റവും പുതിയ അത്യാധുനിക സെൽഫ് സർവീസ് മെഷീനുമായി ഖത്തർ നാഷണൽ ബാങ്ക്(ക്യുഎൻബി ). ബാങ്ക് ബ്രാഞ്ചുകളിൽ നൽകുന്ന നിരവധി സേവനങ്ങൾ ഇനി സെൽഫ് സർവീസ് മെഷീനുകളിലൂടെ ലഭിക്കും. ക്യുഎൻബി പ്ലേസ് വെൻഡോം മാൾ ശാഖയിലാണ് ആദ്യ ബെഷീൻ സ്ഥാപിച്ചത്. സാങ്കേതികവിദ്യാരം​ഗത്തെ മുൻനിര കമ്പനിയായ എൻസിആറുമായി സഹകരിച്ചാണ് സെൽഫ് സർവീസ് മെഷീൻ സ്ഥാപിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പണം പിൻവലിക്കൽ, ചെക്ക് നിക്ഷേപങ്ങൾ, ചെക്ക്ബുക്ക് പ്രിന്റിങ്, കാർഡ് പ്രിന്റിങ്, വീഡിയോ ടെല്ലർ എന്നിവയുൾപ്പെടെയുള്ള സേവനളും മെഷീനിൽ ലഭിക്കും. വീഡിയോ കോൺഫറൻസ് വഴി ടെല്ലറുമായി ആശയവിനിമയം നടത്താനും മെഷീൻ ഉപഭോക്താക്കളെ സഹായിക്കും. പണം, ചെക്ക് നിക്ഷേപങ്ങൾ, പിൻവലിക്കലുകൾ, കൈമാറ്റങ്ങൾ എന്നിങ്ങനെയുള്ള നിരവധി ബാങ്കിങ് ഇടപാടുകൾ ടെല്ലർ വഴി പൂർത്തിയാക്കാൻ സാധിക്കും.

നിലവിൽ മിഡിൽ ഈസ്റ്റിലെയും ആഫ്രിക്കയിലെയും ഏറ്റവും വലിയ ബാങ്ക് ബ്രാൻഡാണ് ക്യുഎൻബി ഗ്രൂപ്പ്. മൂന്നു ഭൂഖണ്ഡങ്ങളിലായി 28-ലധികം രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ക്യൂഎൻബിക്ക് 29,000 ജീവനക്കാരുണ്ട്. 4,900ലധികം എടിഎം മെഷീനുകളും ബാങ്കിനുണ്ട്.