ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും സഹോദരിയും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയും വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തമേഖല സന്ദർശിച്ചു. സൈന്യം തയ്യാറാക്കിയ താൽക്കാലിക നടപ്പാലം കടന്നെത്തിയ ഇരുവരും രക്ഷാപ്രവർത്തകരുമായി സംവദിച്ചു.
|
ദുരന്തബാധിതരായ വിവിധ ക്യാംപുകളിൽ കഴിയുന്നവരെയും ഇരുവരും സന്ദർശിച്ചു. വി ഡി സതീശൻ, കെ സി വേണുഗോപാൽ, ടി സിദ്ദീഖ് തുടങ്ങിയ കോൺഗ്രസ് നേതാക്കളും ഇരുവർക്കുമൊപ്പമുണ്ട്. പുനരധിവാസത്തിന് സാധ്യമായ എല്ലാ സഹായവും നല്‍കുമെന്ന് ഇരുവരും ക്യാംപുകളില്‍ കഴിയുന്നവര്‍ക്ക് ഉറപ്പുനല്‍കി.
#WATCH | Leader of Opposition Rahul Gandhi and Congress General Secretary Priyanka Gandhi today visited the people affected by the terrible disaster in Wayanad, Kerala.
Both the leaders reached the Choorlamala landslide site and expressed their condolences by sharing the grief… pic.twitter.com/nBqcKSICdJ
— ANI (@ANI) August 1, 2024
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





