14
Oct 2026
Wed
14 Oct 2026 Wed
Seema Khanna ECI IT Chief

ന്യൂഡല്‍ഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തന്റെ പ്രസംഗത്തിനിടെ നടത്തിയ ദുരൂഹമായ ഒരു പരാമര്‍ശമാണ് ഇപ്പോള്‍ ദേശീയ രാഷ്ട്രീയത്തിലെയും സമൂഹമാധ്യമങ്ങളിലെയും പ്രധാന ചര്‍ച്ചാവിഷയം. ‘ഡെറാഡൂണില്‍ ഒളിച്ചിരിക്കുന്ന ഒരു സ്ത്രീയുണ്ട്, വോട്ടുതട്ടിപ്പില്‍ അവര്‍ക്കും പങ്കുണ്ട്, അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും’ എന്ന രാഹുലിന്റെ വാക്കുകളാണ് വലിയ അന്വേഷണങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ALSO READ: മോഡിഫിക്കേഷന്‍ കമ്പക്കാര്‍ക്ക് ‘മുട്ടന്‍ പണി’! പുതിയ സര്‍ക്കാര്‍ വന്ന ശേഷം പിഴയിനത്തില്‍ ഈടാക്കിയത് 5.7 കോടി; ഓരോ രൂപമാറ്റത്തിനും വെവ്വേറെ 5,000 രൂപ പിഴ!

ഈ പ്രസ്താവനയ്ക്ക് പിന്നാലെ ആരാണ് ആ സ്ത്രീയെന്ന തിരച്ചിലിലാണ് സമൂഹമാധ്യമങ്ങളും രാഷ്ട്രീയ നിരീക്ഷകരും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഐ.ടി വിഭാഗം ഡയറക്ടര്‍ ജനറലായ (DG IT) ഡോ. സീമ ഖന്നയുടെ പേരാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ പോസ്റ്റുകളിലും മറ്റും പ്രധാനമായും ഉയര്‍ന്നു കേള്‍ക്കുന്നത്.

ആരാണ് ഡോ. സീമ ഖന്ന? എന്താണ് അവര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍?

തെരഞ്ഞെടുപ്പ് കമ്മീഷന്റെ (ECI) പ്രധാനപ്പെട്ട ഡിജിറ്റല്‍ സാങ്കേതിക സംവിധാനങ്ങളുടെ ചുമതല വഹിക്കുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥയാണ് ഡോ. സീമ ഖന്ന. കമ്മീഷന്റെ 40-ലധികം വരുന്ന ആപ്ലിക്കേഷനുകളെയും ഡിജിറ്റല്‍ സേവനങ്ങളെയും ഒരൊറ്റ കുടക്കീഴില്‍ കൊണ്ടുവരുന്ന ‘ഇസിഎനെറ്റ്’ (ECNet) എന്ന പ്ലാറ്റ്ഫോം രൂപകല്‍പ്പന ചെയ്തത് ഇവരുടെ നേതൃത്വത്തിലാണ്.

പ്രതിപക്ഷ പാര്‍ട്ടികളുടെയും കോണ്‍ഗ്രസിന്റെയും ആരോപണപ്രകാരം, വോട്ടര്‍പട്ടികയിലെ ക്രമക്കേടുകള്‍, പേരുകള്‍ വെട്ടിമാറ്റല്‍ (SIR പ്രക്രിയ), തുടങ്ങിയ എല്ലാ ഡിജിറ്റല്‍ നടപടികളും നിയന്ത്രിക്കുന്നത് ഐ.ടി വിഭാഗമാണ്. സീമ ഖന്ന അറിയാതെ ഇസിഎനെറ്റില്‍ യാതൊരുവിധ ഡാറ്റാ മാറ്റങ്ങളും നടക്കില്ലെന്നും, വോട്ട് ചോര്‍ച്ചയുടെ പ്രധാന വിവരങ്ങള്‍ ഇവരുടെ നിയന്ത്രണത്തിലാണെന്നുമാണ് ഉയരുന്ന വാദങ്ങള്‍. എങ്കിലും രാഹുല്‍ ഗാന്ധി തന്റെ പ്രസംഗത്തില്‍ സീമ ഖന്നയുടെ പേര് നേരിട്ട് പരാമര്‍ശിച്ചിട്ടില്ല.

കോണ്‍ഗ്രസ് കേന്ദ്രങ്ങളുടെയും സമൂഹമാധ്യമങ്ങളുടെയും പ്രതികരണം

രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിന് പിന്നാലെ കോണ്‍ഗ്രസ് ഐ.ടി കോര്‍ഡിനേറ്റര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ സോഷ്യല്‍ മീഡിയയില്‍ ചോദ്യങ്ങളുമായി രംഗത്തെത്തിയിരുന്നു. ‘എവിടെയാണ് സീമ ഖന്ന? അവര്‍ ഡെറാഡൂണില്‍ ഒളിച്ചിരിക്കുകയാണോ? ആരാണ് അവരെ സംരക്ഷിക്കുന്നത്?’ എന്നിങ്ങനെയുള്ള പോസ്റ്റുകള്‍ എക്‌സ് (X) പ്ലാറ്റ്ഫോമില്‍ വൈറലായിട്ടുണ്ട്.

വോട്ടര്‍പട്ടികയിലെ അപാകതകളും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഏകപക്ഷീയമായ തീരുമാനങ്ങളും ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധിയും ഇന്ത്യ മുന്നണി നേതാക്കളും ഇതിനോടകം സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍, വരും ദിവസങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഐ.ടി സംവിധാനങ്ങള്‍ക്കെതിരെയുള്ള നിയമപോരാട്ടത്തില്‍ ഈ വിഷയവും കൂടുതല്‍ ചര്‍ച്ചയായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്നോ രാഹുല്‍ ഗാന്ധിയുടെ ഓഫീസില്‍ നിന്നോ ഈ വിഷയത്തില്‍ ഔദ്യോഗിക വിശദീകരണങ്ങള്‍ ഒന്നും തന്നെ ഇതുവരെ പുറത്തുവന്നിട്ടില്ല.

Tags: Rahul Gandhi Dehradun Lady, Seema Khanna ECI IT Chief, ECNet Platform Electoral Rolls, Voter Fraud Allegations India, Election Commission Controversy, National News Malayalam, Political News Malayalam

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക