യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ ഒളിവില്‍ പോയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ വോട്ട് ചെയ്യാനായി പാലക്കാട്ടെത്തി. എംഎല്‍എയുടെ ഔദ്യോഗിക കാറില്‍ വൈകീട്ട് 4.50ഓടെയാണ് രാഹുല്‍ കുന്നത്തൂര്‍മേട് സൗത്തിലെ സെന്റ് സെബാസ്റ്റ്യന്‍ സ്കൂളിലെത്തി വോട്ട് ചെയ്തത്. ഈ സമയം പോളിങ് ബൂത്തില്‍ തിരക്ക് കുറവായിരുന്നു.
|
രാഹുലിനെതിരേ ഡിവൈഎഫ്ഐ, ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. പൂവന് കോഴിയുടെയും തൊട്ടിലിന്റെയും ചിത്രം ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. കേസ് കോടതിയുടെ മുന്‍പിലുണ്ടെന്നും കോടതി തീരുമാനിക്കുമെന്നും സത്യം പുറത്തുവരുമെന്നും രാഹുല്‍ മാധ്യമങ്ങളോടു പ്രതികരിച്ചു.
ലൈംഗികപീഡനകേസുകളില്‍ കഴിഞ്ഞദിവസം കോടതി രാഹുലിന് മുന്‍കൂര്‍ജാമ്യം അനുവദിച്ചിരുന്നു.
ALSO READ: വോട്ടർമാരുമായി വന്ന ജീപ്പ് പുഴയിലേക്ക് മറിഞ്ഞ് അഞ്ചുപേർക്ക് പരിക്ക്
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





