22
Feb 2023
Tue
22 Feb 2023 Tue

ന്യൂഡല്‍ഹി: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ച് ഡോക്യുമെന്ററി തയ്യാറാക്കിയ ബിബിസിയുടെ ഡല്‍ഹിയിലെയും മുംബൈയിലെയും ഓഫിസുകളില്‍ ആദായനികുതി വകുപ്പ് റെയ്ഡ്. ഓഫിസ് പൂട്ടി മുദ്രവയ്ക്കുമെന്നാണ് റിപോര്‍ട്ടുകള്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബിബിസിയുടെ ഡോക്യുമെന്ററി കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് യുട്യൂബില്‍ നിന്നും വീഡിയോയുടെ ലിങ്കുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിന്നും നീക്കംചെയ്യിച്ചിരുന്നു. ബിബിസി ഡോക്യുമെന്ററിക്കെതിരേ ഹിന്ദുത്വ സംഘടനാ നേതാക്കള്‍ നല്‍കിയ ഹരജി സുപ്രിംകോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു.

ഇതിനു പിന്നാലെയാണ് ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് സര്‍വീസസിന്റെ ഡല്‍ഹിയിലെയും മുംബൈയിലെയും ഓഫിസുകളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ് നടക്കുന്നത്.