കട്ടപ്പന: ഹൈറേഞ്ചിന്റെ വിവിധ മേഖലകളില്‍ പെയ്ത മഴയ്‌ക്കൊപ്പം കനത്ത ആലിപ്പഴം വീഴ്ച. ആലിപ്പഴ വീഴ്ചയില്‍ നിരവധി മേഖലകളില്‍ കൃഷിനാശമുണ്ടായി. നെടുങ്കണ്ടം പാലാര്‍ സ്വദേശി അനീഷിന്റെ വീട് ആലിപ്പഴ വര്‍ഷത്തില്‍ ഭാഗികമായി തകര്‍ന്നു.
|
ചെറുതുമുതല്‍ വലിപ്പമുള്ള ആലിപ്പഴമാണ് പെയ്തിറങ്ങിയത്. ഇവ മണിക്കൂറുകളോളം അലിയാതെ കിടന്നു. തമിഴ്നാട് അതിര്‍ത്തി മേഖലയോട് ചേര്‍ന്ന് കിടക്കുന്ന പുഷ്പകണ്ടം, കരുണാപുരം, അണക്കരമെട്ട്, കോമ്പയാര്‍, കൂട്ടാര്‍ പ്രദേശങ്ങളില്‍, ശക്തമായ ആലിപ്പഴം വീഴ്ചയുണ്ടായി. മഴ തോര്‍ന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇവ അലിഞ്ഞില്ല.
മേഖലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മഴ ലഭിച്ചിരുന്നില്ല. ഇന്ന് വൈകീട്ടോടെ ആകാശം ഇരുണ്ടുകൂടുകയും തണുത്ത കാറ്റ് വീശുകയും മഴയും ആലിപ്പഴ വര്‍ഷവും ഉണ്ടാവുകയുമായിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





