സർക്കാരിനെതിരേ പ്രതിഷേധിക്കാൻ ബിജെപി എംഎൽഎ രാജസ്ഥാൻ നിയമസഭയിലെത്തിച്ച പശു വിരണ്ടോടി. ബിജെപി എംഎൽഎ സുരേഷ് സിങ് റാവത്താണ് തിങ്കളാഴ്ച പശുവിനെയും കൊണ്ട് നിയമസഭിയിലെത്തിയത്. രോഗം പടർന്നുപിടിച്ച് പശ ചത്തൊടുങ്ങഉന്ന സംഭവത്തിൽ സർക്കാരിന്റെ ശ്രദ്ധ ക്ഷണിക്കാനാണ് സുരേഷ് സിങ് റാവത്ത് പശുവിനെ നിയമസഭാ വളപ്പിലെത്തിച്ചത്.
|
What happened when Bjp mla from Pushkar reached Rajasthan assembly with a cowpic.twitter.com/I7UHaxjqQ6
— Surbhi✨ (@SurrbhiM) September 20, 2022
നിയമസഭാ വളപ്പിനു പുറത്ത് എംഎൽഎ മാധ്യമങ്ങളുമായി സംസാരിക്കുമ്പോഴാണ് പശു റോഡിലൂടെ ഓടിയത്. പശുവിന്റെ കയറുപിടിച്ചയാളെയും വലിച്ചുകൊണ്ടായിരുന്നു ഈ ഓട്ടം. പശുക്കളിലെ ചർമമുഴ രോഗം പടരുന്നതിൽ സർക്കാർ നിഷ്ക്രിയമാണെന്നാരോപിച്ചായിരുന്നു ബിജെപി എംഎൽഎയുടെ പ്രതിഷേധം. റോഡിലെ ബഹളവും വാഹനങ്ങളുടെ ഹോണടിയും ആൾക്കൂട്ടവും ഒക്കെ കണ്ടതോടെയാണ് പശു വിരണ്ടോടിയത്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



