05
Sep 2026
Sat
05 Sep 2026 Sat
Ramya Haridas MLA and Congress workers clash in Chirayinkeezhu

തിരുവനന്തപുരം: ചിറയിന്‍കീഴ് എംഎല്‍എ രമ്യ ഹരിദാസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മിലുള്ള കൈയാങ്കളിയില്‍ കേസെടുത്ത് പോലീസ്. ചിറയിന്‍കീഴിലാണ് സംഭവം നടന്നത്.
കയ്യാങ്കളിയില്‍ എംഎല്‍എ രമ്യ ഹരിദാസിനെതിരെ കേസെടുത്തു. കോണ്‍ഗ്രസ് നേതാവ് സജാദ് നല്‍കിയ പരാതിയിലാണ് സംഭവം. എംഎല്‍എ ആക്രമിച്ചെന്നാണ് പരാതി. രമ്യയുടെ പരാതിയില്‍ സജാദിനെതിരേയും കേസെടുത്തിട്ടുണ്ട്. ഇന്നലെയാണ് എംഎല്‍എയും കോണ്‍ഗ്രസ് നേതാക്കളും തമ്മിലുള്ള തര്‍ക്കത്തിന്റേയും കയ്യാങ്കളിയുടേയും ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞ ദിവസം ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തില്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം നടന്നിരുന്നു. ഇതില്‍ യോഗവുമായി ബന്ധമില്ലാത്ത പാളയം പ്രദീപ് പങ്കെടുത്തിരുന്നു.

ബ്ലോക്ക് പഞ്ചായത്ത് വിളിച്ച യോഗത്തില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കരാറുകാരുമായിരുന്നു പങ്കെടുത്തത്. എന്നാല്‍ ഇതിനിടെ കരാറുകാരോട് എംഎല്‍എയുടെ പിഎ പ്രദീപ് സംസാരിക്കാന്‍ തുടങ്ങി. ഇത് ചോദ്യംചെയ്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും രംഗത്തെത്തി. പിഎയും സജിത് മുട്ടപ്പലം എന്നയാളും തമ്മില്‍ തര്‍ക്കമുണ്ടായി.

ALSO READ: തൃശൂരില്‍ കാര്‍ ചരക്ക് ലോറിയില്‍ ഇടിച്ചു കയറി; എട്ടുപേര്‍ക്ക് ദാരുണാന്ത്യം; ഏഴു പേര്‍ വിദ്യാര്‍ഥികള്‍

കരാറുകാരുമായുള്ള വിഷയത്തില്‍ പിഎ ഇടപെടുന്നതെങ്ങനെയാണെന്ന് ചോദിച്ച് ഒരു പ്രവര്‍ത്തകന്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റിട്ടു.

ഇതേപ്പറ്റി സംസാരിക്കുന്നതിനായി എംഎല്‍എും പാളയം പ്രദീപും ഫേസ്ബുക്ക് പോസ്റ്റിട്ട ജനറല്‍ സെക്രട്ടറിയുടെ വീട്ടില്‍ എത്തുകയും വിഷയത്തില്‍ സംസാരമുണ്ടാകുകയും ചെയ്തു. ഇതറിഞ്ഞ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീട്ടിലെത്തുകയും എംഎല്‍എയുമായി വാക്കേറ്റമുണ്ടാകുകയും ചെയ്തു. ഇതിന് പിന്നാലെ ഇരു കൂട്ടരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.

സംഭവത്തിന് പിന്നാലെ രമ്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. പ്രാദേശിക നേതാക്കള്‍ മര്‍ദ്ദിച്ചതായാണ് രമ്യ ഹരിദാസിന്റെ ആരോപണം. അതേസമയം രമ്യ ഹരിദാസ് അടിച്ചതായി പഞ്ചായത്തംഗവും പറഞ്ഞു.

പിന്നാലെയുണ്ടായ കയ്യാങ്കളിയില്‍ പ്രവര്‍ത്തകര്‍ എംഎല്‍എയുടെ കൈ പിടിച്ചു തിരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. തന്റെ കൈവിടെടോ എന്ന് എംഎല്‍എ പറയുന്നതും ദൃശ്യങ്ങളിലുണ്ട്. ഇരുകൂട്ടരും മര്‍ദിച്ചുവെന്ന തരത്തിലുള്ള ആരോപണ പ്രത്യാരോപണങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിക്കു തന്നെ നാണക്കേടായി മാറിയ സംഭവമെന്നാണ് പൊതുവിലയിരുത്തല്‍.

Tags: Ramya Haridas MLA, Chirayinkeezhu Clash, Ramya Haridas Police Case, Congress Internal Conflict, Thiruvananthapuram News, Kerala Congress News

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക