09
Jan 2024
Tue
09 Jan 2024 Tue

ഡോക്ടര്‍മാര്‍ക്ക് RBI യില്‍ മികച്ച ശമ്പളത്തില്‍ ജോലി; രണ്ട് ദിവസത്തിനുള്ളില്‍ അപേക്ഷിക്കുക

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ (RBI) ജോലിചെയ്യാന്‍ അവസരമൊരുക്കി പുതിയ വിജ്ഞാപനം ഇറങ്ങി. ബാങ്ക് മെഡിക്കല്‍ കണ്‍സള്‍ട്ടന്റ് (ബിഎംസി) തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് റിസര്‍വ് ബാങ്ക് അപേക്ഷ ക്ഷണിച്ചത്. വിശദാംശങ്ങള്‍ ചുവടെ നല്‍കിയിരിക്കുന്നു.

പോസ്റ്റിന്റെ പേര്: ബാങ്ക് മെഡിക്കല്‍ കണ്‍സള്‍ട്ടന്റ് (ബിഎംസി)

അവസാന തീയതി: ജനുവരി 18

യോഗ്യത
അപേക്ഷകന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അലോപ്പതി മെഡിസിന്‍ സമ്പ്രദായത്തില്‍ അംഗീകൃതമായ ഏതെങ്കിലും സര്‍വകലാശാലയുടെ എംബിബിഎസ് ബിരുദമെങ്കിലും നേടിയിരിക്കണം. ജനറല്‍ മെഡിസിനില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ക്കും അപേക്ഷിക്കാം.

അപേക്ഷകന് ഏതെങ്കിലും ആശുപത്രിയിലോ ക്ലിനിക്കിലോ ഒരു മെഡിക്കല്‍ പ്രാക്ടീഷണറായി മെഡിസിന്‍ പരിശീലിച്ചതിന് കുറഞ്ഞത് രണ്ട് (02) വര്‍ഷത്തെ പരിചയം ഉണ്ടായിരിക്കണം.

ശമ്പളം:
തിരഞ്ഞെടുക്കപ്പെട്ടാല്‍ മണിക്കൂറിന് 1,000 രൂപ വീതം പ്രതിഫലം

തിരഞ്ഞെടുപ്പ് പ്രക്രിയ:
അഭിമുഖത്തിലൂടെയായിരിക്കും തിരഞ്ഞെടുപ്പ്.

എങ്ങനെ അപേക്ഷിക്കാം:
ഓണ്‍ലൈന്‍ ആയല്ല, തപാല്‍ മുഖേനയാണ് അപേക്ഷിക്കേണ്ടത്.
അപേക്ഷകള്‍ Regional Director, Reserve Bank of India, Hoshangabad Road, P.B. No.32, Bhopal – 462 011. എന്ന വിലാസത്തിലേക്കാണ് അയക്കേണ്ടത്. കവറിന് പുറത്ത് തസ്തികയുടെ പേരും ചേര്‍ക്കണം.

RBI Recruitment 2024 for Medical Consultant

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക