03
Sep 2023
Wed
03 Sep 2023 Wed

എറണാകുളം കടമക്കുടിയില്‍ ദമ്പതികളും രണ്ടുമക്കളും ജീവനൊടുക്കിയ സംഭവത്തില്‍ ഓണ്‍ലൈന്‍ ലോണ്‍ സംഘത്തിന്റെ ഭീഷണിയെന്ന് പൊലീസ് നിഗമനം. കടമക്കുടി മാടശ്ശേരി നിജോ(39) ഭാര്യ ശില്‍പ(29), മക്കള്‍ ഏബല്‍ (7), ആരോണ്‍(5) എന്നിവരെയാണ് കഴിഞ്ഞദിവസം മരിച്ച നിലയില്‍ കണ്ടെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

യുവതി ഓണ്‍ലൈനില്‍ നിന്ന് വായ്പ എടുത്തിരുന്നതായും തിരിച്ചടവ് മുടങ്ങിയതോടെ വായ്പാ സംഘം യുവതിയെ ഭീഷണിപ്പെടുത്തുകയും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തതായാണ് വിവരം. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.

നിജോയും ഭാര്യയും തൂങ്ങി മരിച്ച നിലയിലും കുട്ടികളെ വിഷം ഉള്ളില്‍ ചെന്ന് കട്ടിലില്‍ മരിച്ച് കിടക്കുന്ന നിലയിലുമായിരുന്നു കണ്ടെത്തിയത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക