റീലുകള്‍ ഡൗണ്‍ലോഡ് ചെയ്ത് അതിന്റെ റിയാക്ഷന്‍ വിഡിയോ ചെയ്ത് കാശുണ്ടാക്കുന്ന കണ്ടന്റ് ക്രിയേറ്റമാര്‍ക്ക് ഇനി പണികിട്ടും. മറ്റുള്ളവരുടെ കണ്ടന്റിലൂടെ പണമുണ്ടാക്കാനുള്ള സൂത്രപ്പണികള്‍ ഇനി നടപ്പില്ല.
|
ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം അപ്പുകളിലെ കണ്ടന്റ് സംരക്ഷിക്കാനായി പുതിയ ഫീച്ചറുമായി എത്തിയിരിക്കുകയാണ് മെറ്റ. ഒരാള്‍ പോസ്റ്റ് ചെയ്യുന്ന റീലുകള്‍ മറ്റ് വ്യക്തികള്‍ ലൈക്കിനും വ്യൂസിനുമായി ഉപയോഗിക്കുന്നതും റീല്‍ റീയാക്ഷന്‍ വിഡിയോകള്‍ ചെയ്യുന്നതും ഇത്തരം പ്ലാറ്റുഫോമുകളില്‍ സര്‍വ സാധാരണമാണ്. ഇത്തരം മോഷണങ്ങളില്‍ നിന്ന് ഒറിജിനല്‍ കണ്ടന്റിനെ സംരക്ഷിക്കാനാണ് മെറ്റ പുതിയ ഫീച്ചര്‍ കൊണ്ടുവന്നിട്ടുള്ളത്.
കോപ്പിറൈറ്റ് സംരക്ഷിക്കാന്‍ ഉപയോഗിക്കുന്ന റൈറ്റ്സ് മാനേജര്‍’ (Rights Manager) എന്ന സാങ്കേതികവിദ്യ തന്നെയാണ് പുതിയ ഫീച്ചറിന് പിന്നിലുമുള്ളത്. പുതിയ ഫീച്ചറു വഴി ഇത് റീല്‍സ് ക്രിയേറ്റേഴ്സിന് എളുപ്പത്തില്‍ ഉപയോഗിക്കാന്‍ സാധിക്കും. നിലവില്‍ മെറ്റയുടെ കണ്ടന്റ് മോനെറ്റിസഷന്‍ പ്രോഗ്രാമില്‍ ഉള്‍പ്പെട്ടതും, ഉള്ളടക്കത്തില്‍ ഒറിജിനാലിറ്റി മാനദണ്ഡക്കാള്‍ പാലിക്കുന്നവര്‍ക്കുമാണ് ആദ്യ ഘട്ടത്തില്‍ ഈ ഫീച്ചര്‍ ലഭിക്കുക.


