24
Oct 2024
Sat
24 Oct 2024 Sat
Kannur Shornur express

കണ്ണൂര്‍: മലബാര്‍ മേഖലയിലെ ട്രെയിന്‍ യാത്രക്കാര്‍ക്ക് ആശ്വാസമായി കണ്ണൂര്‍ – ഷൊര്‍ണൂര്‍ എക്‌സ്പ്രസ് ഇനി ആഴ്ച്ചയില്‍ ഏഴ് ദിവസവും ഓടും. (Relief for northbound train passengers; Shornur Kannur Express now seven days a week) ജൂലൈയില്‍ സര്‍വീസ് അവസാനിപ്പിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ട ട്രെയിന്‍ ഡിസംബര്‍ 31 വരെ നീട്ടിയിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നവംബര്‍ ഒന്ന് മുതല്‍ ട്രെയിന്‍ എല്ലാ ദിവസവും ഓടിത്തുടങ്ങും. നിലവില്‍ നാല് ദിവസം മാത്രമാണ് സര്‍വീസ് ഉള്ളത്. ഇതോടെ യാത്രക്കാരുടെ ഏറെ നാളത്തെ ആവശ്യമാണ് പ്രാവര്‍ത്തികമാകുന്നത്.

ALSO READ: മുന്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ കെ പി കമാല്‍ ജയില്‍ മോചിതനായി

മലബാര്‍ മേഖലയില്‍ വൈകുന്നേരത്തെ ട്രെയിന്‍ യാത്രാദുരിതത്തിന് വലിയ ആശ്വാസമാണ് ഈ തീരുമാനം. കോഴിക്കോട് നിന്നു വടക്കോട്ട് വൈകുന്നേരം ആറിന് ശേഷം ട്രെയിനുകളില്ലാത്ത സ്ഥിതിയായിരുന്നു.

അഞ്ച് മണിക്കുള്ള പരശുറാമില്‍ കാലുകുത്താന്‍ സ്ഥലമില്ലാത്ത അവസ്ഥയായിരുന്നു. പിന്നാലെയെത്തുന്ന നേത്രാവതിയില്‍ ഉള്ളത് രണ്ട് ജനറല്‍ കോച്ച് മാത്രമാണ്.

6.15 ന് കണ്ണൂര്‍ എക്‌സ്പ്രസ് പോയാല്‍ മൂന്ന് മണിക്കൂറിന് ശേഷം 9.30 ന് കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് എത്തേണ്ടതാണ്. എന്നാല്‍ വന്ദേഭാരതിനായി ആലപ്പുഴ കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് വഴിയില്‍ ഒരു മണിക്കൂറോളം പിടിച്ചിടും.

സ്‌പെഷ്യല്‍ ട്രെയിന്‍ ഓടിത്തുടങ്ങിയപ്പോള്‍ ഈ ബുദ്ധിമുട്ടുകളെല്ലാം ഒരു പരിധി വരെ മാറിയിരുന്നു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക