കൊച്ചി: നടനും പ്രശസ്ത ഫോട്ടോഗ്രാഫറുമായ രാധാകൃഷ്ണന്‍ ചാക്യാത്ത് (65) അന്തരിച്ചു. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പ്രശസ്ത ഫാഷന്‍ ഫോട്ടോഗ്രാഫര്‍ കൂടിയായ രാധാകൃഷ്ണന്‍ ചാക്യാത്ത് രാജ്യത്തെ പ്രമുഖ ബ്രാന്‍ഡുകള്‍ക്കായി ഫോട്ടോഷൂട്ടുകള്‍ നടത്തിയിട്ടുമുണ്ട്. കൊച്ചി സ്വദേശിയായ രാധാകൃഷ്ണന്‍ ചാക്യാട്ട് ഏറെക്കാലം മുംബൈ കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്.
|
ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമായ ചാര്‍ളിയിലൂടെയാണ് അഭിനയരംഗത്തെത്തിയത്. ചാര്‍ളിയിലെ ഡേവിഡ് എന്ന കഥാപാത്രം ശ്രദ്ധ നേടിയിരുന്നു.
നാല് പതിറ്റാണ്ടിലേറെ കാലമായി ഫോട്ടോഗ്രഫി രംഗത്ത് സജീവമായിരുന്നു. ക്യാമറ, ഫോട്ടോഗ്രഫി വിഷയങ്ങളില്‍ പരിശീലനപരിപാടികളും നടത്തിവരികയായിരുന്നു. ഫാഷന്‍ ഫോട്ടോഗ്രഫിയിലാണ് അദ്ദേഹം തന്റെ കരിയര്‍ വളര്‍ത്തിയെടുത്തത്.
പിക്‌സല്‍ വില്ലേജിന്റെ സ്ഥാപകനായ രാധാകൃഷ്ണനെ, 2023 ല്‍ ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍, എക്‌സലന്‍സ് ഇന്‍ ഫോട്ടോഗ്രാഫി അവാര്‍ഡ് നല്‍കി ആദരിച്ചിട്ടുണ്ട്. രാധാകൃഷ്ണന്റെ വിയോഗത്തില്‍ ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.
Renowned photographer and actor radhakrishnan chakyat passes away


