23
Mar 2025
Mon
23 Mar 2025 Mon
Revenue department demolished cross build in encroachment land in Parunthumpara

വിനോദസഞ്ചാരകേന്ദ്രമായ ഇടുക്കി പരുന്തുംപാറയില്‍ ഭൂമി കൈയേറി സ്ഥാപിച്ച കുരിശ് റവന്യൂസംഘം പൊളിച്ചു നീക്കി. ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശി സജിത് ജോസഫ് കൈയേറ്റ ഭൂമിയില്‍ സ്ഥാപിച്ച കുരിശാണ് അധികൃതര്‍ പൊളിച്ചുമാറ്റിയത്. രണ്ട് മാസത്തേക്ക് പരുന്തുംപാറയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയെന്നും 15 ഉദ്യോഗസ്ഥരെ ഒഴിപ്പിക്കല്‍ നടപടിക്കായി നിയോഗിച്ചെന്നും റവന്യൂമന്ത്രി നിയമസഭയില്‍ അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സജിത് ജോസഫ് നിര്‍മിച്ച റിസോര്‍ട്ടിനോട് ചേര്‍ന്നാണ് കുരിശ് സ്ഥാപിച്ചിരുന്നത്. ജില്ലാ കലക്ടറുടെ നിര്‍ദേശ പ്രകാരം സ്റ്റോപ്പ് മെമ്മോ നല്‍കിയ ശേഷമാണ് കുരിശ് പണിതത്. പരുന്തുംപാറയിലെ മൂന്നേക്കര്‍ മുപ്പത്തിയൊന്നു സെന്റ് സര്‍ക്കാര്‍ ഭൂമി കൈയേറിയാണ് സജിത് ജോസഫ് വന്‍കിട റിസോര്‍ട്ട് നിര്‍മിച്ചതെന്ന് ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഈ മാസം രണ്ടാം തീയതി പരുന്തുംപാറയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കാന്‍ ജില്ലാ കലക്ടര്‍ പീരുമേട് എല്‍ ആര്‍ തഹസില്‍ദാരെ ചുമതലപ്പെടുത്തി. ഒപ്പം കൈയേറ്റ ഭൂമിയില്‍ പണികള്‍ നടത്തുന്നില്ലെന്ന് ഉറപ്പ് വരുത്താന്‍ പരിശോധന നടത്താനും നിര്‍ദേശിച്ചു.

എന്നാല്‍ സ്റ്റോപ്പ് മെമ്മോ ലഭിച്ചിട്ടും ഇത് അവഗണിച്ച് കുരിശിന്റെ പണികള്‍ വെള്ളിയാഴ്ച പൂര്‍ത്തിയാക്കിയത്. പണികള്‍ നടക്കുന്നത് അറിഞ്ഞിട്ടും ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിച്ചുമില്ല. ഇതിനുശേഷമാണ് റവന്യൂസംഘം കുരിശ് പൊളിച്ചുനീക്കിയത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക