റിയാദ്: സൗദി അറേബ്യയിലെ അല്‍ ഖസീം പ്രവിശ്യയില്‍ മലയാളിയടക്കം രണ്ട് പേര്‍ വാഹനാപകടത്തില്‍ മരിച്ചു. പാലക്കാട് നെന്മാറ പോത്തുണ്ടി, നെല്ലിക്കാട് സ്വദേശി ശബ്‌നം മന്‍സിലില്‍ ഷനൂബ് മുഹമ്മദ് ഷെരീഫ് (30), പശ്ചിമ ബംഗാളിലെ ബുധിയ സ്വദേശി അബ്ദുല്‍ മതീന്‍ (32) എന്നിവരാണ് മരിച്ചവര്‍.
|
ഖസീം പ്രവിശ്യയിലെ ബുറൈദക്ക് സമീപം സലാം എന്ന സ്ഥലത്ത് ക്വാറ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. ഇന്നലെ രാവിലെ 11.40 ഓടെയായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
അപകടത്തെക്കുറിച്ചോ മരിച്ചവരെക്കുറിച്ചോ ഉള്ള കൂടുതല്‍ വിവരങ്ങള്‍ നിലവില്‍ ലഭ്യമായിട്ടില്ല. ഇരുവരുടെയും മൃതദേഹങ്ങള്‍ തുടര്‍നടപടികള്‍ക്കായി അടുത്തുള്ള ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണെന്നാണ് പ്രാഥമിക വിവരം. മുഹമ്മദ് ഷരീഫ് അതിരുപ്പ, ഫാത്തിമ ദമ്പതികളുടെ മകനാണ് മരിച്ച ഷനൂബ്.
Road Accident in Saudi’s Qassim Province; two killed
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





