02
Jun 2025
Thu
02 Jun 2025 Thu
robbery in Congress local leaders home in Venjaramood

തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ കോണ്‍ഗ്രസ് നേതാവിന്റെ വീട് കുത്തിത്തുറന്ന് 40 പവന്‍ സ്വര്‍ണം കവര്‍ന്നു. നെല്ലനാട് മുന്‍ പഞ്ചായത്ത് പ്രസിഡന്റും പ്രാദേശിക കോണ്‍ഗ്രസ് നേതാവുമായ അപ്പുക്കുട്ടന്‍ പിള്ളയുടെ വീട്ടിലാണ് കവര്‍ച്ച. ഇന്ന് പുലര്‍ച്ചെ വീട്ടില്‍ കുടുംബാംഗങ്ങള്‍ ഉള്ളപ്പോഴായിരുന്നു മോഷണം നടന്നത്. സ്വര്‍ണത്തിനൊപ്പം പതിനായിരം രൂപയും നഷ്ടപ്പെട്ടതായി പോലീസ് പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അടുക്കള ഭാഗത്തെ വാതില്‍ പൊളിച്ചാണ് മോഷ്ട്ടാവ് അകത്തുകയറിയത്. മോഷണം നടക്കുന്ന സമയത്ത് അപ്പുക്കുട്ടന്‍ പിള്ളയുടെ മകനും മരുമകളും കുട്ടികളുമാണ് വീട്ടില്‍ ഉണ്ടായിരുന്നത്.
സ്വര്‍ണം സൂക്ഷിച്ചിരുന്ന ബാഗ് വീടിനു സമീപത്ത് നിന്നും പോലീസ് കണ്ടെത്തി. പുലര്‍ച്ചെ വാതില്‍ തുറന്നപ്പോള്‍ ഒരാള്‍ വീട്ടില്‍ നിന്നും ഓടിപോകുന്നത് കണ്ടുവെന്ന്് മരുമകള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

ALSO READ: ആദ്യരാത്രിയില്‍ മോഷണം പോയ വധുവിന്റെ 30 പവന്‍ സ്വര്‍ണാഭരണം വീട്ടുമുറ്റത്ത് ഉപേക്ഷിച്ച നിലയില്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക