|
ദുബൈ: ദുബായില്‍ നടന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫി 2025 ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ വിജയിച്ചതിന് പിന്നാലെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. കിരീടം ചൂടുകയാണെങ്കില്‍ ഇന്ത്യന്‍ നായകന്‍ ഏകദിന ക്രിക്കറ്റിനോട് വിട പറഞ്ഞേക്കുമെന്ന് ഫൈനലിന് മുന്നോടിയായി വ്യാപകമായ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിനിടെയാണ് നായകന്റെ തന്റെ മനസ്സ് തുറന്നത്. ‘ഭാവി പദ്ധതിയില്ല, കാര്യങ്ങള്‍ അതേപടി തുടരും’ എന്നാണ് വിരമിക്കല്‍ സംബന്ധിച്ച ചോദ്യങ്ങളോട് ഹിറ്റ് മാന്‍ പറഞ്ഞത്. ആദ്യമേ തന്നെ ഞാന്‍ ഒരു കാര്യം പറയാം. ഞനൊരിടത്തേക്കും പോകുന്നില്ല. ഏകദിനത്തില്‍ നിന്നു വിരമിക്കാനും ഉദ്ദേശിക്കുന്നില്ല. ഭാവി കാര്യങ്ങള്‍ ഭാവിയില്‍ പറയാം. തത്കാലം നാളെത്തെ കാര്യം സംബന്ധിച്ചു പദ്ധതികളൊന്നും ഇല്ല. മുന്നോട്ട് പോകുമ്പോള്‍ കിംവദന്തികളൊന്നും പ്രചരിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ വേണ്ടി മാത്രമെന്നും അദ്ദേഹം പറഞ്ഞു.
ഫൈനലില്‍ ന്യൂസിലന്‍ഡിനെ നാല് വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ തങ്ങളുടെ മൂന്നാം ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടി. തുടര്‍ച്ചയായി തോല്‍വിയറിയാതെ ഐസിസി ട്രോഫികള്‍ നേടിയ മുഴുവന്‍ ടീമിനെയും രോഹിത് പ്രശംസിച്ചു. കിരീടം നേടാനുള്ള ടീമിന്റെ തയ്യാറെടുപ്പിനും അദ്ദേഹം നന്ദി പറഞ്ഞു. രണ്ട് ഐസിസി ട്രോഫികള്‍ നേടുന്നത് ടീമിന് ഒരു വലിയ നേട്ടമാണ്. തോല്‍വിയറിയാതെ തുടരുക എന്നത് വീണ്ടും ഒരു അത്ഭുതകരമായ കാര്യമാണ്. തുടര്‍ച്ചയായി രണ്ട് ടൂര്‍ണമെന്റുകളില്‍ തോല്‍വിയറിയാതെ വിജയിച്ച വളരെ കുറച്ച് ടീമുകളെ മാത്രമേ ഞാന്‍ കണ്ടിട്ടുള്ളൂ. സാഹചര്യങ്ങളെ ഞങ്ങളുടെ നേട്ടത്തിനായി ഉപയോഗിക്കുകയും കിരീടം നേടുകയും ചെയ്തു- മത്സരശേഷം രോഹിത് പറഞ്ഞു.

ഫൈനലില്‍ ക്യാപ്റ്റന്റെ കളി പുറത്തെടുത്ത രോഹിത്, ടീമിനെ മുന്നില്‍നിന്ന് നയിച്ചു. ഏഴ് ഫോറുകളും മൂന്ന് സിക്‌സറുകളും അടക്കം വിലപ്പെട്ട 76 റണ്‍സ് ആണ് രോഹിത് നേടിയത്. 41 പന്തില്‍ നിന്നാണ് അദ്ദേഹം അര്‍ദ്ധസെഞ്ച്വറി നേടിയത്. ശ്രേയസ് അയ്യര്‍ (62 പന്തില്‍ 48), അക്‌സര്‍ പട്ടേല്‍ (40 പന്തില്‍ 29) എന്നിവര്‍ നാലാം വിക്കറ്റില്‍ നിര്‍ണായകമായ 61 റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തിയതാണ് ഇന്ത്യന്‍ ഇന്നിംഗ്‌സിന് കരുത്തായത്. 252 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന കിവികള്‍ക്ക് നിശ്ചിത ഓവറായപ്പോഴേക്കും ടാര്‍ഗറ്റ് എത്തിപ്പെടാന്‍ കഴിഞ്ഞില്ല.
ഇതോടെ ഐസിസിയുടെ നാല് ടൂര്‍ണമെന്റുകളില്‍ ഇന്ത്യയെ ഫൈനലിലേക്ക് നയിച്ച ക്യാപ്റ്റനെന്ന ബഹുമതി രോഹിത് സ്വന്തമാക്കി. അതില്‍ രണ്ട് കിരീട നേട്ടങ്ങളും നേടുകയുംചെയ്തു. ഐസിസി ടി20 ലോകകപ്പ് നേടി വെറും 9 മാസത്തിനുള്ളില്‍ രണ്ടാം കിരീട നേട്ടമെന്ന അപൂര്‍വ ബഹുമതിയും ഇനി ഹിറ്റ്മാന് സ്വന്തം.
Rohit Sharma denies rumours of retirement, will continue with the team
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





