10
Mar 2025
Thu
10 Mar 2025 Thu
Royal Enfield Classic 650 launched in Indian Market

റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 650 ട്വിന്‍ ഇന്ത്യന്‍ വിപണിയിലിറക്കി. 3.37 ലക്ഷവും 3.50 ലക്ഷവുമാണ് വിവിധ വേരിയന്റുകളുടെ ഡല്‍ഹിയിലെ എക്‌സ് ഷോറൂം വില. ബ്ലാക് ക്രോം വേരിയന്റിനാണ് ഈ വില. 350 സിസിയുടെ അതേ മാതൃകയിലാണ് ക്ലാസിക് 650 ട്വിന്നിനെയും അണിയിച്ചൊരുക്കിയിരിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കണ്ണീര്‍തുള്ളി മാതൃകയിലാണ് ഫ്യുവല്‍ ടാങ്കിന്റെ നിര്‍മാണം. 19 ഇഞ്ച് മുന്‍ ചക്രവും 18 ഇഞ്ച് പിന്‍ ചക്രവുമാണ് വാഹനത്തിനുള്ളത്. മുന്‍വശത്ത് 43 എംഎം ടെലിസ്‌കോപിക് ഷോ ഫോര്‍ക്കുകളും പിന്നില്‍ ഇരട്ട ഷോക്ക് അബ്‌സോര്‍ബറുമുണ്ട്. മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കാണ്. ഇതിനൊപ്പം എബിഎസ് സംവിധാനവുമുണ്ട്. ബിഎസ്എ ഗോള്‍ഡ്‌സ്റ്റാര്‍ 650 പോലുള്ള വാഹനങ്ങളുമായാവും ക്ലാസിക് 650 ഇന്ത്യന്‍ വിപണിയില്‍ പോരടിക്കുക.