14
Dec 2023
Fri
14 Dec 2023 Fri

ITIക്കാര്‍ക്ക് റെയില്‍വേയില്‍ അവസരപ്പെരുമഴ: 3093 ഒഴിവുകള്‍; ഇപ്പോള്‍ തന്നെ അപേക്ഷിക്കുക

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പത്താംക്ലാസും ഐ.ടി.ഐയും യോഗ്യതയുള്ളവര്‍ക്ക് റെയില്‍വേയില്‍ ജോലിചെയ്യാന്‍ അവസരം. റെയില്‍വേ റിക്രൂട്ട്‌മെന്റ് സെല്‍ (RRC), നോര്‍ത്തേണ്‍ റെയില്‍വേ (NR), അപ്രെന്റിസ് ഒഴിവുകള്‍ നികത്തുന്നതിന് വേണ്ടി ഔദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദാംശങ്ങള്‍ താഴെ കൊടുക്കുന്നു.

അവസാന തീയതി: ജനുവരി 11

Age Limit 
15 വയസ്സ് മുതല്‍ 24 വയസ്സ് വരെയാണ് പ്രായപരിധി.
SC/ST വിഭാഗക്കാര്‍ക്ക് 29 വയസ്സ് വരെയും, OBC കാറ്റഗറിക്കാര്‍ക്ക് 27 വയസ്സ് വരെ.

Educational Qualification
പത്താം ക്ലാസ് വിജയം, കൂടാതെ ബന്ധപ്പെട്ട മേഖലയില്‍ ഐടിഐ.

Application Fee
100 രൂപയാണ് അപേക്ഷാഫീസ്. SC, ST വിഭാഗക്കാര്‍ക്ക് അപേക്ഷാ ഫീസ് അടക്കേണ്ടതില്ല.

എങ്ങിനെ അപ്ലൈ ചെയ്യാം?
അപേക്ഷ സമര്‍പ്പണത്തിന് മുന്നേ ഉദ്യോഗാര്‍ത്ഥി Official Notification വായിച്ച് മനസ്സിലാക്കേണ്ടതാണ്. യോഗ്യത ഉറപ്പുവരുത്തിയ ശേഷം താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് അപേക്ഷ കൊടുക്കല്‍ ആരംഭിക്കാം.
https://www.rrcnr.org/ സന്ദര്‍ശിക്കുക
ഹോംപേജില്‍ റിക്രൂട്ട്‌മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാന്‍ ആ?ഗ്രഹിക്കുന്നത്, അവയുടെ യോ?ഗ്യതകള്‍ പരിശോധിക്കുക
അക്കൗണ്ട് സൈന്‍ അപ് ചെയ്യുക
അപേക്ഷ പൂര്‍ത്തിയാക്കുക
ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക.

Official Notification: https://rrcnr.org/rrcnr_pdf/Act_Apprentice_2023.pdf

RRC NR Apprentice Recruitment 2023