ന്യൂഡൽഹി: പിഎം വിശ്വകർമ പദ്ധതിക്ക് കേന്ദ്രസർക്കാർ അനുമതി നൽകി. വിശ്വകർമജർക്ക് 5 ശതമാനം പലിശയിൽ ഒരു ലക്ഷം രൂപ വായ്പ അനുവദിക്കുന്ന പദ്ധതിയാണിത്. അഞ്ചുവർഷം കൊണ്ട് 13000 കോടി രൂപ പദ്ധതി പ്രകാരം സ്വീകരിക്കപ്പെടുമെന്നും കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
|
30 ലക്ഷം പേർക്കും അവരുടെ കുടുംബങ്ങൾക്കും പദ്ധതിയുടെ ഗുണം ലഭിക്കുമെന്നും കേന്ദ്രം പറയുന്നു.
പദ്ധതിയിലുൾപ്പെടുന്നവർക്ക് പിഎം വിശ്വകർമ സർട്ടിഫിക്കറ്റും ഐഡി കാർഡും നൽകും. ആദ്യഘട്ടത്തിൽ 1 ലക്ഷവും രണ്ടാം ഘട്ടത്തിൽ രണ്ടുലക്ഷം രൂപയും അഞ്ചുശതമാനം പലിശയിൽ നൽകും.
പദ്ധതിയിലുൾപ്പെടുന്നവർക്ക് പരിശീലനവും തൊഴിലുപകരണവും ഡിജിറ്റൽ ഇടപാടിന് ഇൻസെന്റീവുകളും വിപണന പിന്തുണയും നൽകും. ആശാരിമാർ, വള്ളപ്പണിക്കാർ, തട്ടാന്മാർ, കൊല്ലന്മാർ, മേശിരിമാർ തുടങ്ങിയവരെയാണ് പദ്ധതിയിലുൾപ്പെടുത്തുക.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





