ജീവനാംശമായി തനിക്കും മകള്‍ക്കും ക്രിക്കറ്റര്‍ മുഹമ്മദ് ഷമി പ്രതിമാസം നല്‍കിവരുന്ന നാലു ലക്ഷം വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി മുന്‍ ഭാര്യ ഹസിന്‍ ജഹാന്‍ സുപ്രിംകോടതിയില്‍. കല്‍ക്കട്ട ഹൈക്കോടതി നേരത്തേ പ്രതിമാസം ഒരുലക്ഷത്തി അമ്പതിനായിരം രൂപ ഹസിന്‍ ജഹാനും രണ്ടുലക്ഷത്തി അമ്പതിനായിരം രൂപ മകള്‍ക്കും നല്‍കണമെന്ന് വിധിച്ചിരുന്നു. എന്നാല്‍ ഈ തുക അപര്യാപ്തമാണെന്നു ചൂണ്ടിക്കാട്ടിയാണ് ഹസിന്‍ ജഹാന്‍ സുപ്രിംകോടതിയെ സമീപിച്ചത്. കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചിരിക്കുകയാണ് കോടതി.
|
ഹരജിയില്‍ പശ്ചിമബംഗാള്‍ സര്‍ക്കാരിന്റെയും ഷമിയുടെയും വിശദീകരണം തേടിയ കോടതി നാലാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കാനും നിര്‍ദേശം നല്‍കി. 2018ലാണ് ഷമിയും ഹസിനും വിവാഹമോചിതരായത്. യുവതി ഷമിക്കെതിരേ ഗാര്‍ഹിക പീഡനത്തിനും സ്ത്രീധന പീഡനത്തിനും കേസ് നല്‍കുകയും ചെയ്തിരുന്നു.
ALSO READ: മുന്‍ ഭാര്യക്കും മകള്‍ക്കും മാസംതോറും നാലുലക്ഷം രൂപ നല്‍കണമെന്ന് മുഹമ്മദ് ഷമിയോട് കോടതി
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





