ആർഎസ്എസ് നേതാവും മുൻ രാജ്യസഭാ എംപിയുമായ ഓം പ്രകാശ് മാത്തൂറിനെ കേരള ഗവർണറായി നിയമിച്ചു. നിലവിലെ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ തമിഴ്നാട് ഗവർണറായി നിയമിച്ചു. 2024 ജൂലൈ മുതൽ സിക്കിം ഗവർണറായി പ്രവർത്തിച്ചുവരികയായിരുന്നു ഓം പ്രകാശ് മാത്തൂർ.
|
രാജസ്ഥാനിൽ നിന്നുള്ള മുതിർന്ന ബിജെപി നേതാവായ മാത്തൂർ 1972ലാണ് ആർഎസ്എസ് പ്രചാരകനായി പ്രവർത്തനം ആരംഭിച്ചത്. ഗുജറാത്ത്, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഛത്തീസ്ഗഡ് തുടങ്ങിയ പ്രധാന സംസ്ഥാനങ്ങളിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് ചുമതലകൾ വഹിച്ചിട്ടുണ്ട്. മുൻ രാജ്യസഭാ എംപി കൂടിയായ അദ്ദേഹം പാർട്ടിയുടെ സംഘടനാ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.
മറ്റ് ഗവർണർ നിയമനങ്ങളിലും മാറ്റങ്ങളുണ്ട്. സുധ യാദവിനെ കർണാടക ഗവർണറായും ദുഷ്യന്ത് ഗൗതമിനെ സിക്കിം ഗവർണറായും നിയമിച്ചു. ബ്രിജ് മോഹൻ റാമിനെ ഒഡീഷ ഗവർണറായും ഡോ. ധൽ സിംഗ് ബിസെനെ ഉത്തരാഖണ്ഡ് ഗവർണറായും തിരഞ്ഞെടുത്തു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക




