ന്യൂഡല്‍ഹി: ഏകസിവില്‍കോഡ് കൊണ്ടുവരുമെന്ന മോദി സര്‍ക്കാരിന്റെ ആവര്‍ത്തിച്ചുള്ള പ്രഖ്യാപനങ്ങള്‍ക്കിടെ ആര്‍എസ്എസ് രാജ്യത്തെ മുസ് ലിംകള്‍ക്കിടയില്‍ സര്‍വേയും ബോധവല്‍ക്കരണവും നടത്തുന്നു. ആര്‍എസ്എസിന്റെ ഉപസംഘടനയായ മുസ് ലിം രാഷ്ട്രീയ മഞ്ച് ആണ് ഇതിനു പിന്നില്‍. മുസ് ലിംകളെ ഏകസിവില്‍കോഡിന് അനുകൂലികളാക്കി മാറ്റുകയാണ് ലക്ഷ്യം.
|
ജൂണ്‍ 8നും 11നും ഇടയിലായി മധ്യപ്രദേശില്‍ അഭ്യാസ് വര്‍ഗ് എന്ന പേരില്‍ പരിപാടി നടത്തിയതായും ഏകീകൃത സിവില്‍കോഡ് കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പ്രമേയം പാസാക്കിയതായും ഒരു രാജ്യം, ഒരു ജനത, ഒരു നിയമം എന്ന ലക്ഷ്യത്തില്‍ തങ്ങള്‍ വിശ്വസിക്കുന്നുവെന്നും മുസ് ലിം രാഷ്ട്രീയ മോര്‍ച്ച ദേശീയ കണ്‍വീനര്‍ മുഹമ്മദ് അഫ്‌സല്‍ പറയുന്നു.
ഇന്ത്യയിലെ മുസ് ലിംകളിലെ ഭൂരിഭാഗവും ഏകസിവില്‍കോഡിന് അനുകൂലമാണെന്നും മുസ് ലിം വ്യക്തി നിയമം എന്നത് ശിലാലിഖിതമല്ലെന്നും ഭരണാധികാരികളും തലമുറകളും മാറുന്നതനുസരിച്ച് അത് മാറുമെന്നും മുഹ്‌മദ് അഫ്‌സല്‍ അവകാശപ്പെട്ടു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





