24
Dec 2025
Mon
24 Dec 2025 Mon
RSS worker arrested for attacking Karole team

പാലക്കാട് പുതുശ്ശേരിയില്‍ കരോള്‍ സംഘത്തെ ആക്രമിച്ച ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. അശ്വിന്‍ രാജ് ആണ് പിടിയിലായത്. ഞായര്‍ രാത്രിയാണ് പുതുശ്ശേരിയില്‍ വച്ച് കുട്ടികള്‍ അടങ്ങുന്ന കരോള്‍ സംഘത്തെ ഇയാള്‍ ആക്രമിച്ചത്.

whatsapp പാലക്കാട് പുതുശ്ശേരിയില്‍ കരോള്‍ സംഘത്തെ ആക്രമിച്ച ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കരോളിന് ഉപയോഗിച്ചിരുന്ന ബാന്‍ഡില്‍ സിപിഐഎം പുതുശ്ശേരി ഏരിയാ ബാന്റ് പാലക്കാട് എന്നെഴുതിയിരുന്നു. ഇതടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ആക്രമണം. അക്രമി ബാന്‍ഡ് നശിപ്പിക്കുകയും ചെയ്തു. എന്ന് എഴുതിയിരുന്നത് ചോദ്യം ചെയ്തായിരുന്നു ആക്രമണം. വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്താണ് പോലീസ് അശ്വിന്‍ രാജിനെ അറസ്റ്റ് ചെയ്തത്.

ALSO READ: ഇതു ഹിന്ദുരാഷ്ട്രമാണ് ക്രിസ്ത്യാനികളുടെ ഒന്നും ഇവിടെ വില്‍ക്കേണ്ട; തെരുവുകച്ചവടക്കാരെ തുരത്തിയോടിച്ച് ഹിന്ദുത്വ അക്രമികള്‍