20
Dec 2025
Sat
20 Dec 2025 Sat
Narendra Modis helicopter fails to land in West Bengal

മൂടൽമഞ്ഞുമൂലം പ്രധാനമന്ത്രിയുടെ ഹെലികോപ്ടർ പശ്ചിമബം​ഗാളിലെ നാദിയയിൽ ഇറക്കാനായില്ല. ഇതോടെ ഹെലികോപ്ടർ കൊൽക്കത്തയിൽ തിരിച്ചിറക്കി. ഹെലിപാഡിനു മുകളിൽ വട്ടമിട്ടു പറന്ന ഹെലികോപ്ടർ ഇറക്കൽ അപ്രായോ​ഗികമെന്നു കണ്ടതോടെ തിരിച്ചുപോവുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കാലാവസ്ഥ അനുകൂലമായാൽ വീണ്ടും യാത്ര തുടങ്ങാമെന്ന കണക്കുകൂട്ടലിൽ പ്രധാനമന്ത്രി കൊൽക്കത്ത വിമാനത്താവളത്തിൽ കാത്തിരിക്കുകയാണെന്നും റിപോർട്ടുകൾ പറയുന്നു. അതേസമയം തഹേ​ർപുറിലെ ബിജെപി റാലിയെ പ്രധാനമന്ത്രി വെർച്വലായി അഭിസംബോധന ചെയ്യുമെന്നും വിവരമുണ്ട്.

ALSO READ: ഇത് അയോധ്യയല്ല, ഇവിടെയെത്തി ബാബരി മസ്ജിദ് ആരും തൊടില്ലെന്ന് വെല്ലുവിളിച്ച് ഹുമയൂണ്‍ കബീര്‍ എംഎല്‍എ