19
May 2024
Wed
19 May 2024 Wed
rto cancelled licence of Sanju Techy after swimming pool arranged in Car

അടുത്തിടെ പുറത്തിറങ്ങിയ ഫഹദ് ഫാസില്‍ സിനിമയായ ‘ആവേശ’ത്തിന്‍റെ മാതൃകയില്‍ കാറിനുള്ളിൽ സ്വിമ്മിങ് പൂൾ ഒരുക്കി ഒരുക്കി വീഡിയോ അപ് ലോഡ് ചെയ്ത യൂട്യൂബർ സഞ്ജു ടെക്കിയുടെ ലൈസൻസ് റദ്ദാക്കുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്തു. ആലപ്പുഴ എൻഫോഴ്സ്മെന്റ് ആർടിഒയുടേതാണ് നടപടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വാഹനത്തിന്റെ ലൈസൻസും റദ്ദാക്കയിട്ടുണ്ട്. സഫാരി കാറിനുള്ളിലാണ് സഞ്ജു ടാർപോളിൻ വിരിച്ച് സ്വിമ്മിങ് പൂൾ ഒരുക്കി യാത്ര ചെയ്തത്. വാഹനത്തിൽ സഞ്ചരിച്ച സഞ്ജു കുളിക്കുകയും വെള്ളം റോഡിലേക്ക് ഒഴുക്കി വിടുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസമാണ് മോട്ടോർ വാഹന വകുപ്പ് വീഡിയോ ചിത്രീകരിക്കൻ ഉപയോ​ഗിച്ച വാഹനം പിടിച്ചെടുത്തത്. കാറിന്റെ പിൻഭാ​ഗത്ത് പാസഞ്ചേഴ്സ് ഇരിക്കുന്ന സീറ്റ് അഴിച്ചുമാറ്റിയാണ് അവിടെ സ്വിമ്മിങ് പൂൾ സജ്ജീകരിച്ചത്. ദേശീയ പാതയിലൂടെ ഉൾപ്പെടെയാണ് സഞ്ജുവും കൂട്ടുകാരും ഈ വാഹനമോടിച്ചത്. വാഹനത്തിന്റെ പിന്നിലെ ഡോർ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി കളയുകയും ചെയ്തിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക