17
Mar 2023
Sun
17 Mar 2023 Sun

ന്യൂഡല്‍ഹി: വിമാനത്തിന്റെ ശുചിമുറിയില്‍ നിന്ന് രണ്ടുകോടി രൂപ വിലമതിക്കുന്ന സ്വര്‍ണക്കട്ടികള്‍ കണ്ടെടുത്തു. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ വിമാനത്തിന്റെ ടോയ്‌ലറ്റില്‍ നിന്നാണ് നാലുകിലോഗ്രാമോളം സ്വര്‍ണക്കട്ടികള്‍ കണ്ടെടുത്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് സിങ്കിന്റെ അടിയില്‍ ടേപ്പ് ഒട്ടിച്ചിരിക്കുന്നതായി കാണുകയായിരുന്നു. തുടര്‍ന്ന് ഇതു നീക്കിയപ്പോഴാണ് നാല് സ്വര്‍ണക്കട്ടികള്‍ കണ്ടെടുത്തത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഇതിന് ഒരുകോടി തൊണ്ണൂറ്റിയഞ്ചു ലക്ഷത്തിലേറെ രൂപ വിലവരുമെന്ന് കസ്റ്റംസ് അറിയിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക