02
Oct 2024
Sun
02 Oct 2024 Sun
rupees one crore worth gold ornaments stolen from KSRTC bus

കെഎസ്ആര്‍ടിസി ബസ്സില്‍ നിന്ന് യാത്രക്കാരന്റെ ഒരു കോടി രൂപയുടെ സ്വര്‍ണം മോഷണം പോയി. മലപ്പുറം ചങ്ങരംകുളത്ത് വച്ചാണ് സംഭവം. തൃശൂര്‍ സ്വദേശി ജിബിന്റെ ബാഗിലുണ്ടായിരുന്ന ഒന്നര കിലോ സ്വര്‍ണമാണ് നഷ്ടപെട്ടത്. തൃശൂരിലെ സ്വര്‍ണക്കടയില്‍ വില്‍ക്കാന്‍ കൊണ്ടുപോയതായിരുന്നു സ്വര്‍ണം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോഴിക്കോട് നിന്ന് അങ്കമാലിയിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ്സില്‍ ശനിയാഴ്ച രാത്രി പത്തോടെയാണ് മോഷണം നടന്നത്. കുറ്റിപ്പുറത്ത് നിന്നാണ് യുവാവ് സ്വര്‍ണമടങ്ങിയ ബാഗുമായി ബസില്‍ കയറിയത്. ബസ് എടപ്പാള്‍ എത്തിയപ്പോള്‍ തന്റെ ബാഗ് തുറന്നു കിടക്കുന്നത് കണ്ട് ജിബിന്‍ പരിശോധിച്ചപ്പോഴാണ് സ്വര്‍ണം നഷ്ടമായതറിയുന്നത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക