തിരുവനന്തപുരം: സജി ചെറിയാൻ വീണ്ടും മന്ത്രിസഭയിലേക്ക്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനത്തെ തുടർന്നാണ് സജി ചെറിയാൻ വീണ്ടും മന്ത്രിയായി എത്തുന്നത്. ജൂലൈ മൂന്നിന് മല്ലപ്പള്ളിയിൽ നടത്തിയ ഭരണഘടനാ വിരുദ്ധ പരാമർശത്തെ തുടർന്നാണ് സജി ചെറിയാന് മന്ത്രിസ്ഥാനം നഷ്ടമായത്.
|
ജനുവരി 23ന് ആരംഭിക്കുന്ന സഭാ സമ്മേളനത്തിന് മുൻപ് സജി ചെറിയാനെ മന്ത്രിസഭയിലേക്ക് കൊണ്ടുവരാനാണ് തീരുമാനം. ഗവർണറുടെ സൗകര്യം നോക്കി തിയതി തീരുമാനിക്കാൻ ആണ് ധാരണയായിരിക്കുന്നത്. തിയതി തീരുമാനിക്കാൻ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി.
സജി ചെറിയാൻ വിവാദ പ്രസംഗത്തിന്റെ പേരിൽ രാജി വെച്ചപ്പോൾ അദ്ദേഹത്തിന് പകരം മറ്റൊരു മന്ത്രിയെ ഉൾപ്പെടുത്തിയിരുന്നില്ല. പകരം സജി ചെറിയാൻ കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ മറ്റ് മന്ത്രിമാർക്കായി നൽകുകയാണ് ചെയ്തത്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



