മുഖ്യമന്ത്രി 625 കോടി രൂപയുടെ സാമ്പത്തിക സഹായം ലഭ്യമാക്കിയെന്നും കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഇനി മുതല്‍ ഒന്നാം തീയതി ശമ്പളം നല്‍കുമെന്നും മന്ത്രി കെ ബി ഗണേഷ്‌കുമാര്‍. എല്ലാ മാസവും 50 കോടി രൂപ ധനസഹായം സംസ്ഥാനം നല്‍കും. എസ്ബിഐയുമായി ചേര്‍ന്ന് 100 കോടി രൂപയുടെ ഓവര്‍ ഡ്രാഫ്റ്റ് എടുത്താണ് ശമ്പളം നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.
|
കെഎസ്ആര്‍ടിസിയുടെ എല്ലാ അക്കൗണ്ടുകളും എസ്ബിഐയിലേക്കു മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.വരുമാനത്തിന്റെ 5 ശതമാനം എല്ലാ ദിവസവും വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നല്‍കാന്‍ മാറ്റി വയ്ക്കും. മെഡിക്കല്‍ ബോര്‍ഡ് അംഗീകരിക്കാത്ത ഒരാള്‍ക്കും ലൈറ്റ് ഡ്യൂട്ടി ഉണ്ടാകില്ല. കടം വാങ്ങിയാണ് ശമ്പളം നല്‍കുന്നത്. ജീവനക്കാര്‍ അത് അറിഞ്ഞ് പ്രവര്‍ത്തിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. നാളെ ശമ്പള പരിഷ്‌കരണം എന്ന് പറഞ്ഞ് വരരുതെന്നും മന്ത്രി ജീവനക്കാരോടായി പറഞ്ഞു.
കെഎസ്ആര്‍ടിസി സംബന്ധമായ പരാതികള്‍ അറിയിക്കാന്‍ 149 എന്ന നമ്പര്‍ ഉടന്‍ നിലവില്‍ വരുമെന്നും ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
143 ബസ്സുകള്‍ പുതുതായി വാങ്ങുമെന്ന് അറിയിച്ച മന്ത്രി ഗ്രാമപ്രദേശങ്ങളിലും പുതിയ ബസ്സുകള്‍ അനുവദിക്കുമെന്നും വ്യക്തമാക്കി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





