04
Jan 2025
Thu
04 Jan 2025 Thu
Salwan Momika Man Who Burnt Quran Shot Dead

ഖുര്‍ആന്‍ കത്തിച്ച കേസിലെ പ്രതിയെ വെടിവച്ചുകൊന്നു. 2023ല്‍ സ്വീഡനില്‍ ഖുര്‍ആന്‍ കത്തിച്ച കേസിലെ പ്രതിയായ സല്‍വാന്‍ മോമിക എന്ന ഇറാഖി ക്രിസ്ത്യന്‍ യുവാവാണ് കൊല്ലപ്പെട്ടത്. ഈ കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ കോടതി വിധി പറയാനിരിക്കെയാണ് കൊലപാതകം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇതോടെ കോടതി കേസില്‍ വിധി പറയുന്നത് ഫെബ്രുവരി മൂന്നിലേക്ക് മാറ്റിവച്ചു. ആരാണ് കൊലപാതകം നടത്തിയതെന്നടക്കമുള്ള വിവരം പോലീസ് ശേഖരിച്ചുവരികയാണ്.
സല്‍വാന്‍ മോമിക ഖുര്‍ആന്‍ കത്തിച്ചത് നിരവധി ഇസ് ലാമിക രാജ്യങ്ങളുടെ പ്രതിഷേധത്തിനു കാരണമായിരുന്നു.

സല്‍വാന്‍ മോമികയ്ക്കുപുറമേ സല്‍വാന്‍ നാജിം എന്നയാളും ചേര്‍ന്നായിരുന്നു സ്റ്റോക്‌ഹോമിലെ പള്ളിക്കു പുറത്തുവച്ചും മറ്റുമായി നാലുതവണ ഖുര്‍ആന്‍ കത്തിച്ചതും മുസ് ലിംകള്‍ക്കെതിരേ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയതും. ഖുര്‍ആന്‍ നിരോധിക്കണമെന്ന് മോമിക ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇയാളെ നാടുകടത്താന്‍ സ്വീഡന്‍ ആലോചിച്ചിരുന്നെങ്കിലും ഇറാഖിലെ പീഡിപ്പിക്കപ്പെടുമെന്ന വിലയിരുത്തലില്‍ നടപടി വേണ്ടെന്നു വയ്ക്കുകയായിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക