05
Nov 2024
Sat
05 Nov 2024 Sat
Sandeep G Varier decided to quit BJP while CPIM ready to give membership

പാര്‍ട്ടി നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന സന്ദീപ് വാര്യര്‍ ബിജെപി വിടുമെന്ന് റിപോര്‍ട്ട്. അനുനയ നീക്കം നടത്തിയ ബിജെപി നേതാക്കളോട് പാര്‍ട്ടിയില്‍ തുടരാന്‍ മാനസികമായി തനിക്ക് സാധിക്കില്ലെന്ന് സന്ദീപ് പറഞ്ഞതായാണ് വിവരം. ബിജെപിയില്‍ താന്‍ അത്രയധികം അപമാനിതനായി കഴിഞ്ഞെന്നും ഇനി തുടരാന്‍ പറ്റില്ലെന്നുമാണ് സന്ദീപ് വാര്യരുടെ ഉറച്ച നിലപാട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞയാഴ്ച പാലക്കാട്ട് നടന്ന ബിജെപിയുടെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ സന്ദീപ് വാര്യര്‍ക്ക് സീറ്റ് നല്‍കാതെ അപമാനിച്ചതാണ് പെട്ടെന്നുള്ള പ്രകോപന കാരണം. അന്ന് ഇ ശ്രീധരന്‍ ആയിരുന്നു കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തത്. കൃഷ്ണദാസ്, വി മുരളീധരന്‍, തുഷാര്‍ വെള്ളാപ്പള്ളി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക്
വേദിയില്‍ രണ്ട് നിരയിലായി ഇരിപ്പിടമൊരുക്കിയെങ്കിലും സന്ദീപ് വാര്യര്‍ക്ക് ഇരിപ്പിടമുണ്ടായിരുന്നില്ല. ഇതോടെ അപ്രധാനമായ ചില നേതാക്കള്‍ക്ക് വരെ വേദിയില്‍ സീറ്റ് നല്‍കിയെന്ന് ആരോപിച്ച് കൊണ്ട് സന്ദീപ് വാര്യര്‍ പരിപാടിയില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.

പി കെ കൃഷ്ണദാസ് ഉള്‍പ്പെടെയുള്ള നേതൃത്വം സന്ദീപ് വാര്യരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വഴങ്ങിയിട്ടില്ലെന്നാണ് വിവരം. അതിനിടെ സന്ദീപ് വാര്യര്‍ നിലപാട് വ്യക്തമാക്കിയാല്‍ പ്രവേശനത്തെക്കുറിച്ചു സിപിഐഎം ചര്‍ച്ച ചെയ്യുമെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലന്‍ മാധ്യമങ്ങളോട് പറയുകയുണ്ടായി. മുതിര്‍ന്ന സിപിഐഎം നേതാവുമായി സന്ദീപ് വാര്യര്‍ കൂടിക്കാഴ്ച നടത്തിയെന്ന വിവരവും പുറത്തുവരുന്നുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക