എറണാകുളം: ക്ഷേത്രോല്‍സവത്തിനിടെ മദ്യപിച്ച് പൊലീസ് യൂനിഫോമില്‍ നൃത്തംചെയ്ത ഇടുക്കി ശാന്തന്‍പാറ അഡീഷനല്‍ സബ് ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. ശാന്തന്‍പാറ അഡീഷണല്‍ എസ് ഐ കെ പി ഷാജിയെ ആണ് എറണാകുളം റെയിഞ്ച് ഡിഐജി സസ്‌പെന്‍ഡ് ചെയ്തത്.
|
പൂപ്പാറ മാരിയമ്മന്‍ ക്ഷേത്രത്തിലെ ഉല്‍സവത്തിനിടെയായിരുന്നു ക്രമസമാധാന പാലനത്തിന് എത്തിയ പൊലീസ് സംഘത്തില്‍ പെട്ട ശാന്തന്‍പാറ എഎസ്‌ഐ ഷാജി നൃത്തം ചെയ്തത്. തമിഴ് ഭക്തിഗാനത്തിനൊപ്പമാണ് ഷാജി ചുവടുവച്ചത്. പൊലീസ് ഉദ്യോഗസ്ഥന്‍ നൃത്തംചെയ്യുന്നതിന് കൂടിനിന്നവര്‍ ആര്‍പ്പുവിളിക്കുകയും ദൃശ്യം മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. ഇതിനിടെ നാട്ടുകാരില്‍ ചിലരെത്തി എസ്‌ഐയെ പിടിച്ചുമാറ്റിക്കൊണ്ടുപോവുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥന്റെ നൃത്തവീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സ്്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം നടത്തി. പൊലീസ് ഉദ്യോഗസ്ഥന്‍ മദ്യലഹരിയില്‍ പരസ്യനൃത്തം കളിച്ചതായി മൂന്നാര്‍ ഡിവൈഎസ്പി സമര്‍പ്പിച്ച റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എറണാകുളം റെയിഞ്ച് ഡിഐജി കെ പി ഷാജിയെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





