13
Apr 2025
Fri
13 Apr 2025 Fri
Santosh Varkey alias Aarattannan arrested for making obscene and insulting remarks against actresses

കൊച്ചി: നടിമാര്‍ക്കെതിരേ അശ്ലീല പരാമര്‍ശം നടത്തിയ കേസില്‍ സാമൂഹികമാധ്യമങ്ങളില്‍ ‘ആറാട്ടണ്ണന്‍’ എന്ന് അറിയപ്പെടുന്ന സന്തോഷ് വര്‍ക്കി അറസ്റ്റില്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സാമൂഹികമാധ്യമങ്ങള്‍വഴി നടിമാര്‍ക്കെതിരേ അശ്ലീലപരാമര്‍ശങ്ങള്‍ നടത്തുകയും അപമാനിച്ചെന്നുമുള്ള പരാതിയില്‍ എറണാകുളം നോര്‍ത്ത് പോലീസ് ആണ് സന്തോഷ് വര്‍ക്കിയെ അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്.

നടി ഉഷാ ഹസീന, ചലച്ചിത്ര പ്രവര്‍ത്തകരായ ഭാഗ്യലക്ഷ്മി, കുക്കു പരമേശ്വരന്‍ തുടങ്ങിയവര്‍ സന്തോഷ് വര്‍ക്കിക്കെതിരെ കൂട്ടപരാതി നല്‍കുകയായിരുന്നു. സന്തോഷ് വര്‍ക്കിയുടെ നിരന്തര അശ്ലീല പരാമര്‍ശങ്ങള്‍ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി.

നടിമാര്‍ക്കെതിരായ സന്തോഷ് വര്‍ക്കിയുടെ പരാമര്‍ശം സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നും ഇയാള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്നും നടി ഉഷ ആലപ്പുഴ ഡിവൈഎസ്പിക്ക് നല്‍കിയ പ്രത്യേക പരാതിയില്‍ പറഞ്ഞിരുന്നു. സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളെല്ലാം മോശം സ്വഭാവക്കാരാണെന്നും അഴിഞ്ഞാട്ടക്കാരാണെന്നുമുള്ള സന്തോഷ് വര്‍ക്കിയുടെ പരാമര്‍ശത്തിന്റെ വിഡിയോസഹിതമാണ് പരാതി.

നടി നിത്യാമേനോനെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് ശല്യം ചെയ്തതിന് ഇയാളെ പാലാരിവട്ടം പോലീസ് താക്കീത് ചെയ്ത് വിട്ടയച്ചിരുന്നു.

Santosh Varkey alias Aarattannan arrested for making obscene and insulting remarks against actresses