02
Jan 2026
Sat
02 Jan 2026 Sat

എസ് ഐ ആർ പരിശോധനയ്ക്ക് എന്ന വ്യാജേന സ്ത്രീ വേഷത്തിലെത്തി വീട്ടമ്മയുടെ മാല കവർന്ന യുവാവ് അറസ്റ്റിൽ. മലപ്പുറം വെട്ടിച്ചിറയിൽ വെള്ളിയാഴ്ച നടന്ന കവർച്ചയിൽ പൂളമംഗലം സ്വദേശി സാക്കിര്‍ (33) ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച ജുമാ നമസ്‌കാര സമയത്തായിരുന്നു സാക്കിര്‍ മോഷണം നടത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കരിങ്കപ്പാറ ഹംസ ഹാജിയുടെ വീട്ടിലായിരുന്നു സാക്കിര്‍ മോഷണം നടത്തിയത്. സാരിയുടുത്തായിരുന്നു ഇയാള്‍ എത്തിയത്. തുടര്‍ന്ന് എസ്‌ഐആര്‍ പരിശോധനയ്‌ക്കെന്ന് പറഞ്ഞ് വീട്ടമ്മയായ നഫീസയോട് ഇയാള്‍ ആധാര്‍ കാര്‍ഡ് ആവശ്യപ്പെട്ടു.

കാര്‍ഡ് എടുക്കാനായി നഫീസ വീടിന് അകത്തേയ്ക്ക് കയറിയതോടെ സാക്കിറും വീട്ടിലേക്ക് കയറുകയും നഫീസയെ ആക്രമിച്ച ശേഷം സ്വര്‍ണമാലയും വളയും കവരുകയുമായിരുന്നു. പിന്നാലെ ഇയാള്‍ വീട്ടില്‍ നിന്ന് കടന്നുകളഞ്ഞു. തുടര്‍ന്ന് കുടുംബം കല്‍പകഞ്ചേരി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതി പിടിയിലായത്.

ALSO READ: കോട്ടയത്ത് ലോഡ്ജ് മുറിയില്‍ കമിതാക്കള്‍ മരിച്ച നിലയില്‍