08
Mar 2024
Wed
08 Mar 2024 Wed
sarfaraz khans brother musheer khan breaks sachin tendulkars record

രഞ്ജിട്രോഫി ഫൈനലില്‍ സചിന്‍ ടെണ്ടുല്‍ക്കര്‍ കുറിച്ച റെക്കോഡ് തിരുത്തിയെഴുതി ഇന്ത്യന്‍ ടെസ്റ്റില്‍ അരങ്ങേറ്റം മാസ്മരികമാക്കിയ സര്‍ഫറാസ് ഖാന്റെ അനുജന്‍ മുഷീര്‍ ഖാന്‍. 326 പന്തുകളില്‍ നിന്ന് 136 റണ്‍സ് നേടിയ മുഷീര്‍ ഖാന്‍ മുംബൈയുടെ ലീഡ് 500 കടത്താന്‍ സഹായിച്ചിരുന്നു. രഞ്ജി ട്രോഫി ഫൈനലില്‍ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ കളിക്കാരനെന്ന റെക്കോഡാണ് മുഷീര്‍ ഖാന്‍ തന്റെ പേരിലെഴുതിയത്. 19 വയസ്സും 14 ദിവസവുമാണ് മുഷീറിന്റെ പ്രായം. 22ാം വയസ്സില്‍ പഞ്ചാബിനെതിരായ രഞ്ജി ട്രോഫി ഫൈനലില്‍(1994-95 സീസണ്‍)സചിന്‍ നേടിയ സെഞ്ച്വറിയായിരുന്നു ഇതുവരെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരന്റെ റെക്കോഡ്.(sarfaraz khans brother musheer khan breaks sachin tendulkars record)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എന്നാല്‍ ചൊവ്വാഴ്ച വിദര്‍ഭയ്‌ക്കെതിരേ നടന്ന കലാശപ്പോരില്‍ 255 പന്തില്‍ നിന്നായിരുന്നു മുഷീര്‍ ശതകം പൂര്‍ത്തിയാക്കിയത്. കളി കാണാന്‍ സചിനും ഗവാസ്‌കറും രോഹിത് ശര്‍മയും സ്‌റ്റേഡിയത്തിലെത്തിയിരുന്നു.

സെമിഫൈനലില്‍ തമിഴ്‌നാടിനെതിരേ 131 പന്തില്‍ നിന്ന് 55 റണ്‍സും ബറോഡയ്‌ക്കെതിരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ 357 പന്തില്‍ നിന്ന് 203 റണ്‍സും മുഷീര്‍ ഖാന്‍ നേടിയിരുന്നു. അണ്ടര്‍ 19 ലോകകപ്പില്‍ രണ്ടു ശതകങ്ങളും ഒരു അര്‍ധശതകവും അടക്കം 360 റണ്‍സ് നേടിയും മുഷീര്‍ മികവുറ്റ പ്രകടനമാണ് കാഴ്ചവച്ചത്.

സര്‍ഫറാസിനു പിന്നാലെ ഇന്ത്യന്‍ ടീമിലേക്കുള്ള മുഷീര്‍ ഖാന്റെ പ്രവേശനത്തിനും ക്രിക്കറ്റ് പ്രേമികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. അതു സാധ്യമായാല്‍ ഇന്ത്യന്‍ ടീമിലെ ഏറ്റവും പുതിയ താരസഹോദരങ്ങളാവും സര്‍ഫറാസും മുഷീറും.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക