19
Apr 2023
Fri
19 Apr 2023 Fri

പുല്‍വാമയില്‍ സൈനികവാഹനവ്യൂഹത്തിനു നേരെ സ്‌ഫോടകവസ്തു നിറച്ച വാഹനം ഇടിച്ചുകയറ്റിയുണ്ടാക്കിയ ആക്രമണത്തിന് കാരണമായത് കേന്ദ്രത്തിന്റെയും പ്രതിരോധവകുപ്പിന്റെയും പിടിവാശിയാണെന്നതടക്കമുള്ള വെളിപ്പെടുത്തല്‍ നടത്തിയ കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന് സിബിഐ നോട്ടിസ്. റിലയന്‍സ് ഇന്‍ഷുറന്‍സ് അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ടാണ് നോട്ടിസ്. ഈ മാസം 28ന് ഹാജരാകാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

‘ദ വയര്‍’ പോര്‍ട്ടലില്‍ മുതിര്ന്ന മാധ്യമപ്രവര്ത്തകന് കരണ്‍ ഥാപ്പറിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സത്യപാല്‍ മാലിക് കേന്ദ്രസര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയത്. സൈനികര്‍ക്ക് സഞ്ചരിക്കാന്‍ വിമാനം അനുവദിക്കണമെന്ന തന്റെ ആവശ്യം പ്രധാനമന്ത്രി നരേന്ദ്രമോദിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും അംഗീകരിച്ചില്ലെന്നും മിണ്ടാതിരിക്കാനാണ് തനിക്കു കിട്ടിയ നിര്‍ദേശമെന്നുമായിരുന്നു കശ്മീര്‍ മുന്‍ ഗവര്‍ണറുടെ വെളിപ്പെടുത്തല്‍.

ഇതിനു പിന്നാലെ പുല്‍വാമയില്‍ കൊല്ലപ്പെട്ട സൈനികരുടെ കുടുംബാംഗങ്ങളും കേന്ദ്രസര്‍ക്കാരിനെതിരേ രംഗത്തുവന്നിരുന്നു. വെളിപ്പെടുത്തലിന് പിന്നാലെ പുല്‍വാമ ആക്രമണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട സൈനികരുടെ കുടുംബം രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് സത്യപാല്‍ മാലിക്കിന് സിബിഐയുടെ ചോദ്യംചെയ്യല്‍ നോട്ടിസ് നല്‍കിയിരിക്കുന്നത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക