മക്ക: കൊലപാതകക്കേസില്‍ പിടിയിലായ അഞ്ചു പാകിസ്താനികളെ സൗദിയിലെ മക്ക പ്രവിശ്യയില്‍ വധശിക്ഷയ്ക്കു വിധേയരാക്കി. സ്വകാര്യ കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ നടപ്പാക്കിയത്. സ്വകാര്യ കമ്പനിയിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥനായിരുന്ന ബംഗ്ലാദേശ് പൗരന്‍ അനിസ് മിയാനെയാണ് പ്രതികള്‍ വെടിവച്ചു കൊലപ്പെടുത്തിയത്.
|
അര്‍ഷാദ് അലി ദിബര്‍ മുഹമ്മദ് ഇസ്മായില്‍, അബ്ദുല്‍ മജീദ് ഹാജി നൂര്‍ അല്‍ ദിന്‍, ഖാലിദ് ഹുസൈന്‍ ബത്ജൗ കുര്‍ബാന്‍ അലി, അബ്ദുള്‍ ഗഫാര്‍ മിര്‍ ബഹര്‍ ലുത്ഫുല്ല, അബ്ദുല്‍ ഗഫാര്‍ മുഹമ്മദ് സൗമ എന്നിവരെയാണ് വിധേയരാക്കിയത്. കവര്‍ച്ചയ്ക്കിടെയായിരുന്നു അക്രമി സംഘം സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയത്.
Related
Latest News
മുഹര്‍റം പൊതു അവധിയില്‍ മാറ്റം
- 23-Jun-2026
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


